കലാഭവന്‍ മണി ഡോക്ടറാകുന്നു
കലാഭവന്‍ മണി ഡോക്ടറാകുന്നു
മാര്‍ച്ച് 22, 2006
പട്ടിപ്പിടുത്തക്കാരന്‍ മുതല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വരെ ഒട്ടേറെ വിഭിന്ന വേഷങ്ങള്‍ കലാഭവന്‍ മണി ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളില്‍ ഇത്രയേറെ വൈവിധ്യം പാലിക്കാന്‍ അവസരം ലഭിച്ച നടന്‍മാര്‍ മലയാളത്തില്‍ കുറവാണ്.
തന്റെ പുതിയ ചിത്രത്തില്‍ മണിയുടെ പുതിയ രൂപം കാണാം. ആര്‍ത്തട്ടഹസിക്കുന്ന ആക്ഷന്‍ ഹീറോ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കലാഭവന്‍ മണി പുതിയ ചിത്രത്തില്‍ ഒരു ഡോക്ടറാകുന്നു. അനില്‍ സംവിധാനം ചെയ്യുന്ന മണി ഡോക്ടറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
മീരാ വാസുദേവാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, തിലകന്‍, വിജയരാഘവന്‍, രാജു, രവികുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രകാശ് പയ്യാനക്കല്‍, മാസ്റര്‍ മിഥുന്‍, സോണിയ, കുക്കു പരമേശ്വരന്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications