പൃഥ്വിരാജ് വീണ്ടും കാക്കിയില്‍
സൂപ്പര്‍താര നിരയില്‍ തന്റേതായ സ്ഥാനമുള്ള ദിലീപ് പോലും പൊലീസ് വേഷം ചെയ്തത് ഈയിടെയാണ്. കരിയര്‍ തുടങ്ങി ഒട്ടേറെ വര്‍ഷങ്ങള്‍ക്കു ശേഷം. എന്നാല്‍ പൃഥ്വിരാജിന് സിനിമയില്‍ കാക്കിയിടാന്‍ അത്തരമൊരു കാത്തിരിപ്പൊന്നും വേണ്ടിവന്നില്ല. പ്രായത്തിനും അനുഭവപരിചയത്തിനും അപ്പുറമെന്ന് തോന്നിച്ച ഒരു പിടി കഥാപാത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് പൊലീസ് വേഷവുമണിഞ്ഞു.
വിനയന്റെ സത്യത്തിലാണ് ദിലീപ് ആദ്യമായി പൊലീസ് വേഷമണിയുന്നത്. രോഷാകുലനായ യുവ പൊലീസ് ഇന്‍സ്പെക്ടറുടെ വേഷമായിരുന്നു ആ ചിത്രത്തില്‍. എം.പത്മകുമാറിന്റെ വര്‍ഗത്തില്‍ അഴിമതിക്കാരനായ, അല്പം നെഗറ്റീവ് സ്വഭാവമുള്ള സബ് ഇന്‍സ്പെക്ടറുടെ വേഷമായിരുന്നു പൃഥ്വിക്ക്. ആ കഥാപാത്രത്തെ പൃഥ്വി ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.
മൂന്നാമതൊരു ചിത്രത്തില്‍ കൂടി പൃഥ്വിരാജ് പൊലീസ് വേഷമണിയുന്നു. ഷാജി കൈലാസിന്റെയും പത്മകുമാറിന്റെയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബിബിന്‍ പത്മകുമാര്‍ ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന കാക്കി എന്ന ചിത്രത്തിലും പൃഥ്വിക്ക് എസ്ഐ വേഷം തന്നെ.
എസ്ഐ ഉണ്ണിക്കൃഷ്ണനായി പൃഥ്വിരാജ് വേഷമിടുമ്പോള്‍ ഉണ്ണിക്കൃഷ്ണന്റെ പൊലീസ് ഹെഡ് കോണ്‍സ്റബിളായ മൂത്ത സഹോദരനായി മുകേഷ് അഭിനയിക്കുന്നു. ഇരുസഹോദരന്‍മാരും തമ്മിലുള്ള ഹൃദയബന്ധവും അവരുടെ പ്രശ്നങ്ങളും നര്‍മത്തില്‍ ചാലിച്ചാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്.
മാനസ, മീര വാസുദേവ് എന്നിവരാണ് നായികമാര്‍. ജഗതി, ജനാര്‍ദനന്‍, മാമുക്കോയ എന്നിവരും വേഷമിടുന്നു. വലിയവീട്ടില്‍ സിറാജാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications