മമ്മൂട്ടിക്കും സംയുക്തക്കും ഫിലിംഫെയര്‍ അവാര്‍ഡ്
മമ്മൂട്ടിക്കും സംയുക്തക്കും ഫിലിംഫെയര്‍ അവാര്‍ഡ്
മാര്‍ച്ച് 23, 2001
ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള സിനിമാ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മമ്മൂട്ടിക്ക്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
മഴയില്‍ മികച്ച പ്രകടനം കാഴ്ചവച്ച യാണ് മികച്ച നടി. ജയരാജ് സംവിധാനം ചെയ്ത കരുണം മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡ് നേടി. ഇതേ ചിത്രത്തിന്റെ സംവിധാനത്തിന് ജയരാജിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. മോഹന്‍ സിതാരയാണ് മികച്ച മലയാള സംഗീത സംവിധായകന്‍.
തമിഴില്‍ മികച്ച നടന്‍ കമലഹാസനാണ് (ഹേ റാം). നടി ജ്യേതികയും (ഖുഷി). മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുത്തത് രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേനാണ്. ഇതേ ചിത്രിത്തിന് മികച്ച സംവിധയകനുള്ള അവാര്‍ഡും രാജീവ് മേനോന് ലഭിക്കും. മികച്ച തമിഴ് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനാണ് (അലൈ പായുതേ).


Click it and Unblock the Notifications