twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാസില്‍-മോഹന്‍ലാല്‍ വീണ്ടും

    By Staff
    |

    ഫാസില്‍-മോഹന്‍ലാല്‍ വീണ്ടും
    മാര്‍ച്ച് 23, 2003

    മണിച്ചിത്രത്താഴിന്റെ വിജയം ആവര്‍ത്തിക്കാന്‍ സംഭ്രമജനകമായ കഥയുമായി ഫാസിലെത്തുന്നു. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

    മണിച്ചിത്രത്താഴ് പോലെ ഒരു പ്രേതകഥയുടെ പ്രതീതിയാണ് ഈ ചിത്രത്തിനുമുള്ളത്. ചിത്രത്തില്‍ ഗംഗയുടെ രോഗമെന്തെന്ന് കണ്ടെത്തുന്ന ഡോ. സണ്ണി എന്ന വിചിത്ര സ്വഭാവമുള്ള മന:ശാസ്ത്രജ്ഞനെ പോലുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    മരിച്ചതിന് ശേഷം നാല്പത്തിയൊന്ന് ദിവസം വരെ ആത്മാവുമായി ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് ആശയവിനിമയം നടത്താനാവും എന്ന സങ്കല്പമാണ് ചിത്രത്തിന്റെ പ്രമേയത്തെ നയിക്കുന്നത്. മണിച്ചിത്രത്താഴില്‍ ചില രോഗാവസ്ഥകളെ കുറിച്ചുള്ള മനശാസ്ത്രത്തിന്റെ വിശദീകരണങ്ങള്‍ക്ക് ചില വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചില മേമ്പൊടികള്‍ ചേര്‍ക്കുകയുമാണ് ചെയ്തിരുന്നതെങ്കില്‍ പുതിയ ചിത്രത്തില്‍ ഇത്തരം ശാസ്ത്രീയ വിധികളേക്കാള്‍ കൂടുതല്‍ സങ്കല്പങ്ങളെയാണ് ആശ്രയിക്കുന്നത്.

    തീര്‍ത്തും ഗുരുതരാവസ്ഥയിലായ ഒരാള്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ അയാള്‍ പിന്നീട് അസാധാരണമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അയാളുടെ ആത്മാവിനെ അന്വേഷിച്ചുപോവുകയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം.

    ഫാസിലിനെ സംബന്ധിച്ച് ഇതൊരു തിരിച്ചുവരവിനുള്ള കഠിനയത്നമാണ്. രണ്ട് ചിത്രങ്ങളുടെ പരാജയത്തിന് ശേഷമാണ് ഫാസില്‍ പുതിയ പരീക്ഷണവുമായെത്തുന്നത്. ഫാസിലിന്റെ മോഹന്‍ലാല്‍ നായകനായ ലൈഫ് ഈസ് ബ്യൂട്ടിഫുളും മകനെ നായകനായ പരീക്ഷിച്ച കയ്യെത്തും ദൂരത്തും പരാജയമായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X