പേരുമാറ്റത്തിന്റെ വിസ്മയത്തുമ്പത്ത്
പേരുമാറ്റത്തിന്റെ വിസ്മയത്തുമ്പത്ത്
മാര്‍ച്ച് 23, 2004
വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ഫാസില്‍ തന്റെ പുതിയ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. മരിച്ചുപോയ ഒരാളുടെ ആത്മാവുമായി സംസാരിക്കുന്ന ഒരു മനുഷ്യന്റെ അസാധാരമായ അനുഭവങ്ങളുടെ കഥയാണ് ഫാസില്‍ ചിത്രം പറയുന്നത്.
അലൗകിക സ്വഭാവമുള്ള ഒരു കഥയ്ക്ക് അതിന് യോജിച്ച ഒരു പേരു കണ്ടെത്തണമല്ലോ. വ്യത്യസ്തമായ പ്രമേയമാവുമ്പോള്‍ ചിത്രത്തിന് വ്യത്യസ്തമായ പേരുമാവണം. വ്യത്യസ്തമായ പേരിടാനുള്ള ശ്രമത്തിനിടയില്‍ മൂന്ന് പേരുകളാണ് ഫാസില്‍ തന്റെ ചിത്രത്തിന് പലപ്പോഴായി അനൗണ്‍സ് ചെയ്തത്.
അതു നീ തന്നെയാണ്എന്ന പേരാണ് ചിത്രത്തിന് ആദ്യം ഫാസില്‍ കണ്ടെത്തിയത്. പേര് പ്രസിദ്ധപ്പെടുത്തുന്നതിന് മുമ്പ് ആ പേരിനോട് ഫാസിലിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. എന്നാല്‍ പേര് പ്രസിദ്ധപ്പെടുത്തി മൂന്നാലു ദിവസമായപ്പോഴേക്കും അതിനോടുള്ള കമ്പം പോയി. പേര് വേണ്ടത്ര ആകര്‍ഷകമല്ലെന്ന് ഫാസിലിന് തോന്നി.
തുടര്‍ന്ന് മറ്റൊരു പേര് കണ്ടെത്താനുള്ള ശ്രമത്തിലായി ഫാസില്‍. മനസുകളുടെ അസാധാരണമായ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിനോക്കുന്ന ചിത്രത്തിന് അങ്ങനെ മാനസസരസ് എന്ന് പേര് കണ്ടെത്തി. എന്നാല്‍ ആ പേരും അനാകര്‍ഷകമാണെന്ന തോന്നലായി ഫാസിലിന്.
ഇപ്പോള്‍ ചിത്രത്തിന് മൂന്നാമതൊരു പേര് അനൗണ്‍സ് ചെയ്തിരിക്കുകയാണ്- വിസ്മയത്തുമ്പത്ത്. ഫാസിലിന് ഈ പേരിനോടുള്ള കമ്പവും ഇല്ലാതാവുമോ എന്ന് കണ്ടറിയണം. ഏതായാലും തുടര്‍ച്ചയായ രണ്ട് ചിത്രങ്ങളുടെ പരാജയത്തിന് ശേഷം ഒരു ഹിറ്റൊരുക്കാന്‍ ശ്രമിക്കുന്ന ഫാസില്‍ പേരില്‍ തന്നെ പാളിച്ചയുണ്ടാവരുത് എന്ന നിര്‍ബന്ധത്തിലാണ്.
മോഹന്‍ലാല്‍ നായകനാവുന്ന വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. മുകേഷും ഹരിശ്രീ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications