ടി. ദാമോദരന്‍ വീണ്ടും സജീവമാവുന്നു
ടി. ദാമോദരന്‍ വീണ്ടും സജീവമാവുന്നു
മാര്‍ച്ച് 23, 2004
തിരക്കഥാകൃത്ത് ടി. ദാമോദരന്‍ ഒരു തിരിച്ചുവരവിലാണ്. ഏറെ കാലമായി സിനിമാരംഗത്ത് സജീവമല്ലാത്ത ടി. ദാമോദരന്‍ മൂന്ന് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയാണ് തിരിച്ചുവരവ് നടത്തുന്നത്.
ഹരിഹരന്‍, ഐ. വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങള്‍ക്കു വേണ്ടിയാണ് ടി. ദാമോദരന്‍ വീണ്ടും തൂലിക ചലിപ്പിക്കുന്നത്. ഹരിഹരന്റെ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയും ഐ. വി. ശശിയുടെ ഒരു ചിത്രത്തിനും ടി. ദാമോദരന്‍ തിരക്കഥയെഴുതും.
പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ഹരിഹരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് രചന ടി. ദാമോദരന്റേതാണ്. ഒരു പ്രണയകഥ പറയുന്ന ചിത്രമാണിത്. ടി. ദാമോദരന്‍ ഏറെ കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയമാണിത്.
ഈ ചിത്രത്തിന് ശേഷം ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പുനര്‍ജനിപ്പിക്കുന്ന ചിത്രമാണ് ഹരിഹരന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് പയ്യംവെള്ളി ചന്തു. ഒരു വടക്കന്‍ വീരഗാഥയില്‍ ചന്തുവിനെ അവതരിപ്പിച്ച മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. വടക്കന്‍പാട്ടിന്റെ പശ്ചാത്തലത്തില്‍ ടി. ദാമോദരന്‍ രചന നിര്‍വഹിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും പയ്യംവെള്ളി ചന്തു.
മമ്മൂട്ടി നായകനാവുന്ന മറ്റൊരു ചിത്രത്തിന് വേണ്ടിയും ടി. ദാമോദരന്‍ തിരക്കഥ രചിക്കുന്നുണ്ട്. ഐ. വി. ശശി സംവിധാനം ചെയ്യുന്ന താരാദാസ് വേഴ്സസ് ബല്‍റാം എന്ന ചിത്രത്തിന്റെ രചന ടി. ദാമോദരന്റേതാണ്. അതിരാത്രം, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നീ മമ്മൂട്ടി ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പുനര്‍ജനിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.
മഹാത്മ എന്ന ചിത്രത്തിന് ശേഷമാണ് ടി. ദാമോദരന്‍ ഒരു ഇടവേള പിന്നിട്ട് സിനിമാരംഗത്ത് സജീവമാവുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത മഹാത്മ പരാജയമായിരുന്നു. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ടി. ദാമോദരന്‍ മഹാത്മക്ക് ശേഷം സിനിമയില്‍ സജീവമല്ലാതായി.
ഈനാട്, ഇനിയെങ്കിലും, ഉണരൂ, വാര്‍ത്ത, അഭിമന്യു, ആര്യന്‍, ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം തുടങ്ങിയവയാണ് ടി. ദാമോദരന്‍ തിരക്കഥയെഴുതിയ ഹിറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications