ഉദയന്റെ സാറ്റലൈറ്റ് റൈറ്റിന് റെക്കോഡ് വില
മലയാളത്തില്‍ വന്‍വിജയത്തിന്റെ മഹാത്ഭുതമായി മാറിയ ഉദയനാണ് താരത്തിന്റെ സാറ്റലൈറ്റ് അവകാശത്തിന് റെക്കോഡ് വില. 36 ലക്ഷം രൂപക്കാണ് ഈ ചിത്രത്തിന്റെ ഉപഗ്രഹ സംപ്രേഷണാവകാശം ഏഷ്യാനെറ്റ് വാങ്ങിയത്.
ഒരു ചിത്രത്തിന്റെ ഉപഗ്രഹ സംപ്രേഷണാവകാശത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. 2007 വിഷുവിനായിരിക്കും ഈ ചിത്രം ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുക.
ഇപ്പോഴും കേരളത്തിലെ തിയേറ്ററുകള്‍ നിറച്ചോടുകയാണ് ഉദയനാണ് താരം. പ്രധാന റിലീസിംഗ് കേന്ദ്രങ്ങളില്‍ ഈ ചിത്രം തുടരുകയാണ്. പുതിയ ചിത്രങ്ങളൊന്നും ഈ ചിത്രത്തിന്റെ ബോക്സോഫീസ് മുന്നേറ്റത്തിന് തടസമായിട്ടില്ല.
കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഉദയന് നല്ല പ്രതികരണമാണ് ലിക്കുന്നത്. ഒട്ടേറെ മലയാളികള്‍ താമസിക്കുന്ന അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര തുടങ്ങിയ നഗരങ്ങളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹിന്ദി ചിത്രമോടുന്ന തിയേറ്ററുകളില്‍ മോണിംഗ് ഷോയായി പ്രദര്‍ശിപ്പിക്കുന്ന ചിത്രം കാണാനായി പ്രേക്ഷകരുടെ നീണ്ട നിര തന്നെയെത്തുന്നുണ്ട്.


Click it and Unblock the Notifications