ബല്‍റാമിന്റെ റിലീസിംഗ് മെയില്‍
ബല്‍റാമിന്റെ റിലീസിംഗ് മെയില്‍
മാര്‍ച്ച് 23, 2006
മമ്മൂട്ടിയുടെ ബല്‍റാം വേഴ്സസ് താരാദാസിന്റെ റിലീസിംഗ് മെയിലേക്ക് മാറ്റി. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യചിത്രമെന്ന നിലയില്‍ റിലീസ് ചെയ്യുന്നത് തുറുപ്പുഗുലാന്‍ ആയിരിക്കും.
ചില ഭാഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുന്നതിനാലും ചിത്രീകരണാനന്തര ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ളതിനാലുമാണ് ചിത്രത്തിന്റെ റീലീസിംഗ് മെയിലേക്കു നീട്ടിയത്. നേരത്തെ മാര്‍ച്ച് 17നാണ് ആദ്യം ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. പിന്നീട് അത് മാര്‍ച്ച് 31 ലേക്കു മാറ്റി. ഒടുവില്‍ മെയില്‍ റിലീസ് ചെയ്യാനായി തീരുമാനം.
പല തിയേറ്ററുകളും വന്‍തുക അഡ്വാന്‍സ് നല്‍കി ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തയ്യാറെടുത്തിരിക്കുമ്പോഴാണ് റിലീസിംഗ് മാറ്റിയത്. ഇത് തിയേറ്ററുടമകളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ബല്‍റാം വേഴ്സസ് താരാദാസിന്റെ റിലീസിംഗ് മാറ്റിയതോടെ തുറുപ്പുഗുലാന്‍ ഏപ്രില്‍ 14നു തന്നെ വിഷു ചിത്രമെന്ന നിലയില്‍ പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications