മോഹന്‍ലാലുമൊത്ത് റാഫി മെക്കാര്‍ട്ടിന്‍
മോഹന്‍ലാലുമൊത്ത് റാഫി മെക്കാര്‍ട്ടിന്‍
മാര്‍ച്ച് 23, 2006
സൂപ്പര്‍ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകരെന്ന നിലയില്‍ പ്രശസ്തരായ റാഫി മെക്കാര്‍ട്ടിന്‍ ആദ്യമായി മോഹന്‍ലാലുമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സംവിധായക ജോഡി തന്നെയാണ്.
പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകരായ റാഫി മെക്കാര്‍ട്ടിന് ഇപ്പോള്‍ അത്ര മികച്ച സമയമല്ല. ചതിക്കാത്ത ചന്തു, പാണ്ടിപ്പട എന്നീ ചിത്രങ്ങള്‍ വേണ്ടത്ര വിജയമായില്ല. ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു സമൃദ്ധമായ കോമഡി നമ്പരുകളുണ്ടായിട്ടും വിജയിച്ചില്ല.
തെങ്കാശിപ്പട്ടണത്തിനു ശേഷം പിണക്കങ്ങള്‍ മറന്ന് റാഫി മെക്കാര്‍ട്ടിനും ദിലീപും ഒന്നിച്ച ചിത്രമാണ് പാണ്ടിപ്പട. പക്ഷേ ദിലീപിന്റെ ജനപ്രിയതക്ക് പാണ്ടിപ്പടയെ ഒരു സൂപ്പര്‍ഹിറ്റാക്കി മാറ്റാന്‍ കഴിഞ്ഞില്ല. രണ്ട് ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയമാവാത്തതിനെ തുടര്‍ന്നാണ് ഈ സംവിധായക ജോഡി ആദ്യമായി സൂപ്പര്‍താര ചിത്രമൊരുക്കുന്നത്.
താരനിര്‍ണയവും തിരക്കഥാ രചനയും നടന്നുവരികയാണ്. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 2007ലെ മോഹന്‍ലാലിന്റെ വിഷുചിത്രമെന്ന നിലയിലായിരിക്കും റിലീസ് ചെയ്യുന്നത്.
ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയി തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications