ദിലീപ് ഇനിയും ഇടപെടും
വന്ന വഴി മറക്കുന്നവരാണ് പല സിനിമക്കാരും. എന്നാല്‍ ദിലീപ് ആ കൂട്ടത്തിലല്ല. എങ്ങനെ ഈ വഴിയില്‍ ഇത്രയുമെത്തിയെന്ന് ദിലീപിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇനിയും തിരക്കഥയിലും സംവിധാനത്തിലുമൊക്കെ ഇടപെടുമെന്ന് അദ്ദേഹം പറയുന്നത്.
സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലുമൊക്കെ വേണ്ടവിധം ഇടപെട്ടതുകൊണ്ടാണ് എനിക്ക് ഇവിടം വരെയെത്താന്‍ കഴിഞ്ഞത്- ദിലീപ് പറയുന്നു. പിന്നെ എങ്ങനെ ഈ ഇടപെടല്‍ നിര്‍ത്താന്‍ പറ്റും?
ഇന്‍സ്പെക്ടര്‍ ഗരുഡ് പരാജയപ്പെട്ടത് ദിലീപിന്റെ തിരക്കഥയിലെ ഇടപെടലുകള്‍ കാരണമാണെന്ന് തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ.തോമസ് പറഞ്ഞ സാഹചര്യത്തിലാണ് ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രത്തിന്റെ കഥ എങ്ങനെയാണ് പുരോഗമിക്കുന്നതെന്നും മറ്റും അറിയാനുള്ള അവകാശം എനിക്കുണ്ട്. ഇത്തരം ഇടപെടലുകളോട് സഹിഷ്ണുത കാട്ടുന്നവരോടാെേപ്പമാണ് ഞാന്‍ പ്രര്‍ത്തിക്കുന്നത്. ഇതിനെ ഇടപെടലുകള്‍ ഒരു ശല്യമായി തീരുന്നുണ്ടെങ്കില്‍ എന്തിനാണ് സംവിധായകര്‍ എന്നെ ആവര്‍ത്തിച്ച് തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കുന്നത്? ഞാന്‍ ഇടപെട്ടതുകൊണ്ട് ഒരു സിനിമയും പരാജയപ്പെടുകയോ അതുവഴി നിര്‍മാതാവിന് നഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ല.
ഇടപെടാനുള്ള സ്വാതന്ത്യ്രം തരുന്ന സംവിധായകര്‍ക്കൊപ്പം മാത്രമേ താന്‍ പ്രവര്‍ത്തിക്കാറുള്ളൂവെന്നും ദിലീപ് പറഞ്ഞു.


Click it and Unblock the Notifications