മലയാളത്തിന്റെ മീര
മലയാളത്തില്‍ വര്‍ഷത്തിലൊരു ചിത്രം എന്ന മട്ടിലാണ് മീരാ ജാസ്മിന്‍ മലയാളത്തില്‍ നിന്നുള്ള ഓഫറുകള്‍ സെലക്ട് ചെയ്തിരുന്നത്. തമിഴിലെയും തെലുങ്കിലെയും തിരക്കുകള്‍ക്കിടയില്‍ മലയാളത്തില്‍ മീര അഭിനയസാധ്യതയുള്ള വേഷങ്ങള്‍ മാത്രം ചെയ്തുപോന്നു.
കഴിഞ്ഞ വര്‍ഷം മീരയുടേതായി പുറത്തിറങ്ങിയ ചിത്രം രസതന്ത്രമാണ്. അച്ചുവിന്റെ അമ്മ, പെരുമഴക്കാലം എന്നിവയായിരുന്നു അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ മീരയുടേതായി പുറത്തിറങ്ങിയത്. എന്നാല്‍ 2007ലെത്തിയപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മലയാളത്തില്‍ അഭിനയിക്കുന്ന രീതി മീര മാറ്റുകയാണോ?
മീര അഭിനയിച്ച രാത്രിമഴ ഈ വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിനു ശേഷം മീര അഭിനയിച്ചത് സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയിലാണ്. ദിലീപ് നായകനായ ഈ ചിത്രത്തിനു പിന്നാലെ ശ്യാമപ്രസാദിന്റെ ഒരേ കടല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനും മീര ജോയ്ന്‍ ചെയ്തു. മമ്മൂട്ടി നായകനായ ഈ ചിത്രം ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
ഈ വര്‍ഷം തന്നെ മറ്റൊരു മലയാള ചിത്രത്തില്‍ കൂടി മീര അഭിനയിക്കും. ബ്ലെസ്സിയുടെ ഈ വര്‍ഷത്തെ ദിലീപ് ചിത്രത്തില്‍ മീരയാണ് നായിക. അങ്ങനെ വരുമ്പോള്‍ ഈ വര്‍ഷം മീര നായികയാവുന്ന നാല് മലയാള ചിത്രങ്ങളായിരിക്കും പുറത്തിറങ്ങുന്നത്.
ലോഹിതദാസിന്റെ ചെമ്പട്ടിലും മോഹന്‍ലാല്‍ നായകനായ ചിത്രത്തിലും മീര അഭിനയിക്കുന്നതും പരിഗണനയിലാണ്. ശോഭനക്കു ശേഷം ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മീര അന്യഭാഷകളിലെ തിരക്കുകള്‍ ഒഴിവാക്കി മലയാളത്തിന്റെ സ്വന്തം നടിയായി മാറുകയാണോ?


Click it and Unblock the Notifications