സില്‍ക്ക് സ്മിതക്ക് പകരം ഷക്കീല
സില്‍ക്ക് സ്മിതക്ക് ശേഷം പല മാദകനടികളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ട്. സില്‍ക്ക് സ്മിത അഭിനയിച്ച ഒരു മുന്‍കാല ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ സില്‍ക്ക് സ്മിതയുടെ വേഷം അവരില്‍ ആരെയേല്പിക്കും? ഗ്ലാമര്‍ പ്രദര്‍ശനത്തിന് പുതിയ മാനം നല്‍കുന്ന പുതിയ നടിമാരുടെ ഒരു നിര തന്നെയുണ്ടെങ്കിലും സില്‍ക്ക് സ്മിതക്ക് പകരക്കാരിയായി സംവിധായകന്‍ തിരഞ്ഞെടുത്തത് ഷക്കീലയെയാണ്.
മോഹന്‍ലാല്‍ നായകനായ സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച വേഷമാണ് തമിഴ് റീമേക്കില്‍ ഷക്കീല കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയുടെ വെപ്പാട്ടിയുടെ വേഷത്തിലായിരുന്നു സില്‍ക്ക് സ്മിത ഈ ചിത്രത്തില്‍ അഭിനയിച്ചത്. അത് തമിഴില്‍ പുനരാവിഷ്കരിക്കാന്‍ ഷക്കീല തന്നെ വേണ്ടിവന്നു.
മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈയിലും ഷക്കീല ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗ്ലാമര്‍ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന ഷക്കീല ഇപ്പോള്‍ മുഖ്യധാരാചിത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്.


Click it and Unblock the Notifications