ഭര്‍ത്താവുദ്യോഗത്തില്‍ ആതിര
ദാദാസാഹിബില്‍ മമ്മൂട്ടിയുടെ നായികയായ തമ്പുരാട്ടിക്കുട്ടിയെ അവതരിപ്പിച്ച ആതിര വീണ്ടും നായികയാകുന്നു. സുരേഷ്-വിനു സംവിധാനം ചെയ്യുന്ന ഭര്‍ത്താവുദ്യോഗത്തിലാണ് ആതിരയുടെ രണ്ടാം നായികപ്രവേശം.
ആതിരയുടെ മൂന്നാമത്തെ ചിത്രമാണ് ഭര്‍ത്താവുദ്യോഗം. വിനയന്‍ സംവിധാനം ചെയ്യുന്ന കരുമാടിക്കുട്ടനില്‍ ആതിര ഉപനായികയുടെ വേഷം ചെയ്യുന്നുണ്ട്. കരുമാടിക്കുട്ടനില്‍ നഷ്ടപ്പെട്ട നായികാപദവി ഭര്‍ത്താവുദ്യോഗത്തിലൂടെ തിരിച്ചെടുക്കുകയാണ് ആതിര.
ഭര്‍ത്താവുദ്യോഗത്തില്‍ ജഗദീഷാണ് നായകന്‍. ജഗദീഷിന്റെ ഭാര്യയുടെ കഥാപാത്രമാണ് ആതിര അവതരിപ്പിക്കുന്നത്. നായകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്. ശശിശങ്കറിന്റെ പുതിയ ചിത്രത്തിലേക്കും ആതിര കരാറായിട്ടുണ്ടെന്നറിയുന്നു.
മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും ആതിര കരാറായിട്ടുണ്ട്. ശരത് കുമാര്‍, പ്രഭു എന്നിവര്‍ നായകന്മാരാകുന്ന തമിഴ് ചിത്രങ്ങളിലാണ് ആതിര അഭിനയിക്കുന്നത്.


Click it and Unblock the Notifications











