വി.ആര്‍.ഗോപിനാഥിന്റെ ചിത്രത്തില്‍ സുരേഷ് ഗോപി
വി.ആര്‍.ഗോപിനാഥിന്റെ ചിത്രത്തില്‍ സുരേഷ് ഗോപി
മാര്‍ച്ച് 24, 2002
വി. ആര്‍. ഗോപിനാഥ് സംവിധാനം ചെയ്യുന്ന ദേവസ്പര്‍ശത്തില്‍ സുരേഷ് ഗോപി നായകനാവുന്നു. അഭിരാമിയാണ് നായിക.
ദേവസ്പര്‍ശം ഒരു സംഗീതാത്മക ആത്മീയ ചിത്രമെന്നാണ് വി. ആര്‍. ഗോപിനാഥ് അവകാശപ്പെടുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഗോപിനാഥ് പ്രത്യക്ഷപ്പെടുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണവും ഗോപിനാഥിന്റേതു തന്നെ.
ജഗന്നാഥവര്‍മ, ബാബു നമ്പൂതിരി, ഗീതാ നായര്‍, റഷീദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിലെ ഒമ്പതു ഗാനങ്ങളില്‍ എട്ടു ഗാനങ്ങളും കെ. ജയകുമാര്‍ രചിച്ചിരിക്കുന്നു. ഒരു ഗാനം രചിച്ചിരിക്കുന്നത് വി. ആര്‍. ഗോപിനാഥാണ്. ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകരുന്നു.
ക്യാമറ എം. ജെ. രാധാകൃഷ്ണന്‍. ദൃശ്യത്തിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications