മാറാട് മാറാത്ത നാടായി
മാറാട് മാറാത്ത നാടായി
മാര്‍ച്ച് 24, 2004
മാറാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹരിദാസ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് മാറ്റി. മാറാട് എന്നാണ് നേരത്തെ പേര് നിശ്ചയിച്ചിരുന്നത്. അതുമാറ്റി മാറാത്ത നാട് എന്ന് പേരിട്ടു.
മാറാട് പ്രശ്നം കത്തിനില്‍ക്കുമ്പോഴാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. എന്നാല്‍ സാമ്പത്തിക പ്രശ്നം കാരണം ചിത്രീകരണം മുടങ്ങി. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോള്‍ ചിത്രീകരണാനന്തര ജോലികള്‍ ഇനിയും ബാക്കിയാണ്. സാമ്പത്തിക പ്രശ്നം തന്നെയാണ് സാങ്കേതിക ജോലികള്‍ തീര്‍ക്കാന്‍ പ്രതിബന്ധമായിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ഹരിദാസും തിരക്കഥാകൃത്തായ ടി. എ. റസാക്കും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകന്‍ ജോയ്മാത്യുവിന്റെ മകന്‍ സുദീപാണ് ചിത്രത്തിലെ നായകന്‍. നായിക നിത്യാദാസാണ്. കുഞ്ഞിക്ക എന്ന ശക്തമായ കഥാപാത്രമായി മുരളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കുഞ്ഞിക്കയുടെ മകള്‍ താഹിറയായിട്ടാണ് നിത്യാദാസ് അഭിനയിക്കുന്നത്.
കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, മധുപാല്‍, കൊച്ചുപ്രേമന്‍, മച്ചാന്‍ വര്‍ഗീസ്, ഇബ്രാഹിം വേങ്ങര, ഊര്‍മിളാ ഉണ്ണി, കോഴിക്കോട് ശാരദ, ഗിരിജാ രവീന്ദ്രന്‍, ബിന്ദു പണിക്കര്‍, രമാദേവി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications