ദുര്‍ഗയായെത്തുന്ന കുശ്ബു
ദുര്‍ഗയായെത്തുന്ന കുശ്ബു
മാര്‍ച്ച് 24, 2005
ഒരു ഇടവേളക്ക് ശേഷം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് കുശ്ബു മലയാളത്തില്‍ തിരിച്ചെത്തുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന ചന്ദ്രോത്സവത്തില്‍ കുശ്ബു അവതരിപ്പിക്കുന്ന ദുര്‍ഗാ ചന്ദ്രശേഖരന്‍ ചിത്രത്തിന്റെ കഥാഗതിയെ തിരിച്ചുവിടുന്ന കഥാപാത്രമാണ്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീഹരി ചിറക്കല്‍ തറവാട്ടിലേക്ക് തിരിച്ചെത്തുന്നത്. പാരീസ് ജീവിത്തിന് ഇടവേള നല്‍കി നാട്ടിന്റെ മണവും നിറവും ആസ്വദിക്കാനായി എത്തിയ ശ്രീഹരിയെ ആഘോഷത്തോടെയാണ് നാട്ടുകാരും വീട്ടുകാരും വരവേറ്റത്.
ആ നാടുമായി അവനെ അലട്ടുന്ന ചില ഓര്‍മകളുണ്ട്. അതിലൊന്നാണ് ഇന്ദു. ശ്രീഹരിയുടെ പഴയ കാമുകി. ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരാളെ വിവാഹം ചെയ്യേണ്ടിവന്ന ഇന്ദുവിന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെ കുറിച്ച് കേട്ടറിഞ്ഞെങ്കിലും അവളെ കാണാന്‍ ശ്രീഹരി താത്പര്യം പ്രകടിപ്പിച്ചില്ല.
പക്ഷേ ശ്രീഹരിയുടെയും ഇന്ദുവിന്റെയും മനസ് അറിയാവുന്ന ചിലര്‍ അവരെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചു. അതിനിടിയിലാണ് ശ്രീഹരിയെ തേടി ദുര്‍ഗാ ചന്ദ്രശേഖരന്‍ എന്ന സ്ത്രീ ദില്ലിയിലെത്തുന്നത്.
പ്രൗഢയും കുലീനയുമായ ദുര്‍ഗയും ശ്രീഹരിയും തമ്മിലുള്ള ബന്ധമെന്താണെന്ന് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പിടികിട്ടിയില്ല. അവര്‍ അത് കണ്ടുപിടിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വീട്ടുകാരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ അത് ദുര്‍ഗ വെളിപ്പെടുത്തി. ശ്രീഹരിയെ കൊണ്ടുപോകാനാണ് താന്‍ വന്നതെന്ന് അവള്‍ പറഞ്ഞത് അവരൊരു ഞെട്ടലോടെയാണ് കേട്ടത്.
കുശ്ബു അവതരിപ്പിക്കുന്ന ദുര്‍ഗാ ചന്ദ്രേശഖരന്‍ ചന്ദ്രോത്സവത്തിലെ കഥാഗതിയുടെ വഴിത്തിരിവില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശ്രീഹരിയുടെ പഴയ കാമുകിയായ ഇന്ദുവായി അഭിനയിക്കുന്നത് മീനയാണ്.


Click it and Unblock the Notifications