റോഷന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും

By Staff

റോഷന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും
മാര്‍ച്ച് 24, 2005

ഉദയനാണ് താരം മോഹന്‍ലാലിന് നേടിക്കൊടുത്തത് നീണ്ട ഇടവേളക്കു ശേഷം ഒരു സൂപ്പര്‍ഹിറ്റാണ്. ഒപ്പം ശൈലീകരിക്കപ്പെട്ട വേഷങ്ങളില്‍ നിന്ന് മാറി ജനങ്ങള്‍ മനസിലേറ്റുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിലേക്കുള്ള തിരിച്ചുപോക്കും.

ലാലിന്റെ ഈ തിരിച്ചുവരവ് പ്രേക്ഷകര്‍ ഒട്ടൊന്നുമല്ല ആഘോഷിച്ചത്. കളക്ഷന്‍ റിക്കോഡ് തന്നെ സമ്മാനിച്ചുകൊണ്ട് മലയാളത്തിലെ എക്കാലത്തെയും വലിയ മഹാവിജയങ്ങളിലൊന്നായി തീര്‍ത്തിരിക്കുകയാണ് പ്രേക്ഷകര്‍ ഉദയനെ.

ഉദയനാണ് താരത്തിലൂടെ റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിന് നല്‍കിയത് വലിയൊരു ബ്രേക്കാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ വീണ്ടും അഭിനയിച്ചപ്പോള്‍ പഴയ ലാല്‍-ശ്രീനി കൂട്ടുകെട്ടിന്റെ സുവര്‍ണകാലത്തെ അത് ഓര്‍മിപ്പിക്കുകയും ചെയ്തു. മഹാവിജയം ഒരുക്കിയ റോഷന്‍ ആന്‍ഡ്രൂസ്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ ടീം ഒരിക്കല്‍ കൂടി ഒന്നിക്കുന്നു.

കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ ഉദയനാണ് താരം നിര്‍മിച്ച കരുണാകരന്‍ തന്നെയായിരിക്കും ഈ ചിത്രവും നിര്‍മിക്കുന്നത്. കഥയെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്.

കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു സിനിമ ഒരുക്കാനും റോഷന്‍ ആന്‍ഡ്രൂസിന് പദ്ധതിയുണ്ട്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം രസകരമായ ഒരു ഫാന്റസിയായിരിക്കുമെന്ന് റോഷന്‍ പറയുന്നു. ഈ ചിത്രത്തിന്റെ രചന സംവിധായകന്റേതു തന്നെയായിരിക്കും. ചിത്രം നിര്‍മിക്കുന്നത് കാള്‍ട്ടണ്‍ കരുണാകരന്‍ തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X