മമ്മൂട്ടിയുടെ തീപ്പെട്ടി ചന്ദ്രന്‍
മമ്മൂട്ടിയുടെ പരുക്കന്‍ കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ചെയ്യുന്നത് അത്തരമൊരു കഥാപാത്രമാണ്.
തീപ്പെട്ടി ചന്ദ്രന്‍- അതാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഏതുനേരവും മദ്യപിക്കുന്ന മുഴുക്കുടിയനാണ് ചന്ദ്രന്‍. മനസില്‍ ഏറെ നന്മ സൂക്ഷിക്കുന്ന കഥാപാത്രം. മദ്യം മനുഷ്യനെ എത്രത്തോളം നശിപ്പിക്കുമെന്നതിന് തീപ്പെട്ടി ചന്ദ്രന്റെ ജീവിതം തന്നെ സാക്ഷ്യം.
പത്മകുമാര്‍ ആദ്യമായി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ടി.എ.റസാഖാണ്. വേഷം, രാപ്പകല്‍, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടി.എ.റസാഖ് മമ്മൂട്ടിക്കായി തിരക്കഥ രചിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications