മീനക്ക് ഇരട്ടവേഷം
സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന കൂടാരം എന്ന ചിത്രത്തില്‍ മീനക്ക് ഇരട്ടവേഷം. അമ്മയും മകളുമായാണ് ഈ ചിത്രത്തില്‍ മീന അഭിനയിക്കുന്നത്.
അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ ഗോപികയാണ് മറ്റൊരു നായിക. നോട്ട്ബുക്ക് ഫെയിം സൂരജ്, തമിഴ് നടന്‍ ശ്യാം എന്നിവര്‍ നായകന്‍മാരാവുന്നു.
ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, ശാന്തകുമാരി, കൊച്ചുപ്രേമന്‍, മച്ചാന്‍ വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വി.സി.അശോകാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം സംഗീതം പകരുന്നു.
ഛായാഗ്രഹണം സാലു ജോര്‍ജ്. കാര്‍ണവര്‍ണാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ അഷ്റഫും രമേശും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications