ഷാജിയുടെ ചിത്രത്തില്‍ സുരേഷ് ഗോപി വീരഭദ്രനാകുന്നു
ഷാജിയുടെ ചിത്രത്തില്‍ സുരേഷ് ഗോപി വീരഭദ്രനാകുന്നു
മാര്‍ച്ച് 25, 2001
ഇല്ല... മരണം വരെ ആ മനുഷ്യന് ഞാന്‍ ബലിയിടില്ല. അലയട്ടെ... ഗതികിട്ടാതെ അലയട്ടെ.. ആ മുടിഞ്ഞ ജന്മം - ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വീരഭദ്രനായി സുരേഷ് ഗോപി പറയുന്ന വാക്കുകള്‍.
അച്ഛനോടുള്ള തീരാപ്പക അയാളുടെ മരണത്തിനു ശേഷവും വീരഭദ്രനില്‍ അണഞ്ഞിട്ടില്ല. ഒരിക്കല്‍പ്പോലും അച്ഛനുവേണ്ടി അവന്‍ പിണ്ഡംവെച്ചിട്ടില്ല. വീരഭദ്രന് ഒരിക്കലും പൊറുക്കാനാകാത്ത എന്തു തെറ്റാണ് ആ അച്ഛന്‍ ചെയ്തത്..? ജ്ഞാനപീഠപുരസ്കാരം നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ജി.കെ.യുടെ ഏകമകന്‍ വീരഭദ്രന്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരുക്കനായി മാറിയത്..?
ഷാജികൈലാസിന്റെ സിനിമ അതിനുത്തരം തരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സുരേഷ് ഗോപി ഷാജികൈലാസ് ചിത്രത്തില്‍ നായകനായി തിരിച്ചെത്തുന്നത്. സുരേഷ് ഗോപിയെ സൂപ്പര്‍സ്റാര്‍ പദവിയിലേക്കുയര്‍ത്തി ഈ സഖ്യം വീണ്ടും ഒന്നുചേരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വര്‍ദ്ധിക്കുകയാണ്.
വിനയന്‍ സംവിധാനം ചെയ്ത ന് തിരക്കഥ എഴുതിയ എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഷാജികൈലാസ്-രഞ്ജി പണിക്കര്‍, ഷാജികൈലാസ്-രഞ്ജിത് എന്നീ കൂട്ടുകെട്ടുകള്‍ക്കു ശേഷം ഷാജികൈലാസ്-സുരേഷ് ബാബു സഖ്യത്തിന്റെ തുടക്കമായിരിക്കുമോ ഈ ചിത്രമെന്ന് കാത്തിരുന്ന് കാണാം.
സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ വിജയകുമാര്‍ ചിത്രം നിര്‍മിക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെയൊന്നും നിശ്ചയിച്ചിട്ടില്ല.


Click it and Unblock the Notifications