ലഗാന്‍ നേടിയില്ല

By Staff

ലഗാന്‍ നേടിയില്ല
മാര്‍ച്ച് 25, 2002

ലോസ് ഏഞ്ചലസ്: മൂന്നാമത്തെ തവണ ഇന്ത്യയിലേക്ക് ഓസ്കാറെത്തുമെന്ന പ്രതീക്ഷ പൊലിഞ്ഞു. ബോസ്നിയന്‍ ചിത്രമായ നോ മാന്‍സ് ലാന്റ് മികച്ച വിദേശ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ലഗാന്റെ പേരില്‍ ആഴ്ചകളായി നിലനിന്ന പ്രതീക്ഷ കെടുകയായിരുന്നു.

ലോസ് ആഞ്ചലസില്‍ നടക്കുന്ന 74-ാമത് അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മുമ്പെങ്ങുമില്ലാത്ത സുരക്ഷാ സംവിധാനങ്ങളുടെ മധ്യത്തിലാണ് നടന്നത്. ഓസ്കാറിന്റെ പുതിയ വേദിയായ കോഡാക് തിയേറ്ററില്‍ വര്‍ണാഭമായ ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം.

മികച്ച മെയ്ക്കപ്പും മികച്ച ഛായാഗ്രണത്തിനുമുള്ള അവാര്‍ഡുകള്‍ നേടിയത് ലോഡ് ഒഫ് ദ റിംഗ്സ് ആണ്. മറ്റ് പ്രഖ്യാപിക്കപ്പെട്ട അവാര്‍ഡുകള്‍: എഡിറ്റിംഗ്-ബ്ലാക് ഹോക് ഡോണ്‍. ഡോക്യുമെന്ററി ഫീച്ചര്‍- മര്‍ഡര്‍ ഒണ്‍ എ സണ്‍ഡേ മോണിംഗ്. മികച്ച ഡോക്യുമെന്ററി (ഷോട്ട് ഫിലിം)-തോത്. കലാസംവിധാനം-മോലിന്‍ റോഗെ, ആനിമേഷന്‍ ഫീച്ചര്‍ ഫിലിം-ഷ്രെക്, സൗണ്ട് എഡിറ്റിംഗ്-പേള്‍ ഹാര്‍ബര്‍. സഹനടി-ജെന്നിഫെര്‍ കോണെലി. സഹനടന്‍-ജിം ബ്രോഡ്ബെന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X