ഗോപാല്‍ജിയുടെ സ്വപ്നഹള്ളിയിലൊരുനാള്‍
ഗോപാല്‍ജിയുടെ സ്വപ്നഹള്ളിയിലൊരുനാള്‍
മാര്‍ച്ച് 25, 2002
നവാഗത സംവിധായകനായ ഗോപാല്‍ജി സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സ്വപ്നഹള്ളിയിലൊരുനാള്‍ എന്ന ചിത്രത്തില്‍ റിഷിയും വിഷ്ണുപ്രിയയും നായികാനായകന്മാരാവുന്നു.
പ്രതാപിയായ പൂമംഗലത്ത് തമ്പുരാന്റെ മകളാണ് അശ്വതി. ഭാര്യ നേരത്തെ മരിച്ചു. മകളെ വളര്‍ത്താന്‍ മാലതി എന്ന സ്ത്രീയെ തമ്പുരാന്‍ വിവാഹം ചെയ്തു. എന്നാല്‍ തമ്പുരാന്‍ വിചാരിച്ചപോലെയായിരുന്നില്ല കാര്യങ്ങള്‍. മാലതിയുടെ ലക്ഷ്യം പൂമംഗലം തറവാട്ടിലെ സ്വത്ത് കൈക്കലാക്കുക എന്നതായിരുന്നു. തറവാട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ കാമുകനായ മഹേന്ദ്രവര്‍മയയെ മാലതി കൊണ്ടുവന്നു.
ഇതിനിടെയാണ് അശ്വതിയുടെ മനസില്‍ പ്രണയം വിരിഞ്ഞത്. തറവാട്ടിലെ സ്ഥിതിഗതികള്‍ തീരെ മോശമായപ്പോള്‍ അശ്വതി കാമുകനുമായി സ്വപ്നഹള്ളിയിലെത്തി. അവിടെ എല്ലാം മറന്ന് ഒന്നിച്ചുകഴിയാമെന്ന് അവര്‍ കൊതിച്ചു. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അവിടെയും അവരെ തേടിയെത്തി.
നരേന്ദ്രപ്രസാദ്, കൃഷ്ണകുമാര്‍, അഗസ്റിന്‍, മാള അരവിന്ദന്‍, പ്രിയദര്‍ശിനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രകാശിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും എം. ചന്ദ്രന്‍ രചിക്കുന്നു. വിഷ്ണു നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. യേശുദാസ്, ചിത്ര, എം. ജി. ശ്രീകുമാര്‍ എന്നിവര്‍ പാടുന്നു. ക്യാമറ അനില്‍ വെഞ്ഞാറമൂട്.


Click it and Unblock the Notifications