വസന്തമാളികയില്‍ മുകേഷ്, ബിജു, ഉമാശങ്കരി

By Staff

വസന്തമാളികയില്‍ മുകേഷ്, ബിജു, ഉമാശങ്കരി
മാര്‍ച്ച് 25, 2002

സുരേഷ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വസന്തമാളികയില്‍ മുകേഷും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുബേരനിലൂടെ മലയാളത്തിലെത്തിയ ഉമാശങ്കരിയാണ് നായിക.

ഫ്യൂറോര്‍ ഗാര്‍മെന്റ്സ് ഇന്റര്‍നാഷണലിലെ ഉദ്യോഗസ്ഥനായ ബാലു എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. മഹാപിശുക്കനായ ബാലു പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വസന്തമാളിക എന്ന വീട്ടില്‍ താമസം തുടങ്ങുന്നതിനെ തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്.

അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത വീടാണ് വസന്തമാളിക. അവിടെ പുതുതായി താമസക്കാര്‍ വരാന്‍ മടിക്കുന്നു. വസന്തമാളികയുടെ യക്ഷിപരിവേഷം മാറ്റിയെടുക്കാന്‍ വേണ്ടി ഉടമസ്ഥന്‍ കണ്ട മാര്‍ഗമാണ് ആരെയെങ്കിലും വാടകയൊന്നും വാങ്ങാതെ അവിടെ താമസിപ്പിക്കുകയെന്നത്. പണത്തിനു വേണ്ടി എന്തിനും തയ്യാറാകുന്ന ബാബു വസന്തമാളികയിലെത്തി. താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ എംഡിയുടെ മകളായ നന്ദിനി എതിര്‍ത്തിട്ടും ബാലു പിന്മാറിയില്ല. ബാലു തുടര്‍ന്ന് നേരിടുന്നത് കൗതുകകരമായ ചില സംഭവങ്ങളാണ്.

ബാലുവായി അഭിനയിക്കുന്നത് മുകേഷാണ്. നന്ദിനിയായി ഉമാശങ്കരിയും. ജഗതി ശ്രീകുമാര്‍, ജഗദീഷ്, കലാഭവന്‍ മണി, സായികുമാര്‍, സ്വാതി, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സി. മോഹന്‍, അഞ്ജലി, മഞ്ജരി, ശ്രുതി, പൂജപ്പുര രവി, രാജി മേനോന്‍, കെ. പി. എ. സി. ലളിത, പ്രേമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മഹേഷ്മിത്രയുടേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീതം പകരുന്നു. ക്യാമറ കെ. പി. പി. നമ്പ്യാതിരി.

ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രം ഷോഗണ്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X