സുജ നായികയാവുന്ന ഒരു മുഴം മുമ്പെ
സുജ നായികയാവുന്ന ഒരു മുഴം മുമ്പെ
മാര്‍ച്ച് 25, 2003
നവാഗത സംവിധായകനായ മഹേഷ് കാരന്തൂര്‍ സംവിധാനം ചെയ്യുന്ന ഒരു മുഴം മുമ്പേ എന്ന ചിത്രത്തില്‍ പുതുമുഖം നിശാലും സുജാ കാര്‍ത്തികയും നായികാ നായകന്മാരാവുന്നു.
ജഗതി ശ്രീകുമാറും കല്പനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിമിംഗലം ത്രേസ്യാമ്മ എന്ന കഥാപാത്രത്തെയാണ് കല്പന അവതരിപ്പിക്കുന്നത്. ത്രേസ്യാമ്മയുടെ ഭര്‍ത്താവ് മരത്താക്കര തങ്കച്ചനായി ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നു.
കടപ്പുറത്തു ജനിച്ചുവളര്‍ന്ന തിമിംഗലം ത്രേസ്യാമ്മ അപ്രതീക്ഷിതമായാണ് സാമ്പത്തികമായി വളര്‍ന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍ ത്രേസ്യാമ്മ മരത്താക്കര തങ്കച്ചനെ വിവാഹം ചെയ്തു.
വലിയൊരു ബിസിനസുകാരനാണ് മരത്താക്കര തങ്കച്ചന്‍. സമ്പന്നരുടെ രീതികളാണ് തങ്കച്ചനെങ്കില്‍ സാമ്പത്തികമായി വളര്‍ന്നുവെന്നല്ലാതെ ത്രേസ്യാമ്മയുടെ പെരുമാറ്റത്തിലൊന്നും യാതൊരു മാറ്റവുമുണ്ടായില്ല. ചിലപ്പോള്‍ തീര്‍ത്തും അപരിഷ്കൃതമായിട്ടായിരിക്കും ത്രേസ്യാമ്മ പെരുമാറുക.
ഭാര്യയുടെ സ്വഭാവം മാറ്റിയെടുക്കാന്‍ ഒരു നാടകം നടത്താന്‍ ത്രേസ്യാമ്മ തീരുമാനിച്ചു. എന്നാല്‍ അത് അദ്ദേഹത്തിന് തന്നെ വിനയാവുകയായിരുന്നു.
ഒട്ടേറെ തമാശ നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, നാരായണന്‍കുട്ടി, കലാഭവന്‍ ഷാജോണ്‍, കല്പന, ലളിതശ്രീ എന്നിവരും ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്.
സുധീര്‍ ബോസാണ് ചിത്രത്തിന്റെ രചന നിര്‍വഹിയ്ക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് തേജ് ഈണം പകരുന്നു. ക്യാമറ ആര്‍. എസ്. അശോക്.


Click it and Unblock the Notifications