വിനയന്റെ ചിത്രത്തില്‍ കേറ്റ് വിന്‍സ്ലറ്റ്
വിനയന്റെ ചിത്രത്തില്‍ കേറ്റ് വിന്‍സ്ലറ്റ്
മാര്‍ച്ച് 25, 2003
വിനയന്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തില്‍ കേറ്റ് വിന്‍സ്ലറ്റ് നായികയാവുന്നു.
ടൈറ്റാനിക്കിലൂടെ ലോക സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ കുടിയേറിയ കേറ്റ് വിന്‍സ്ലെറ്റ് അഭിനയിക്കുന്ന ചിത്രത്തിന് ദി മിസ്ററി ആന്റ് ലൗ എന്നാണ് പേരിട്ടിരിക്കുന്നത്. തീര്‍ത്തും വിസ്മയകരമായ ഒരു തുടക്കമാണ് വിനയന് ഹോളിവുഡില്‍ ലഭിച്ചിരിക്കുന്നത്.
അമേരിക്കന്‍ മലയാളിയായ ടോം ജോര്‍ജ് കോലത്താണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ബോളിവുഡ് ചിത്രം ചെയ്യാനും വിനയന് പദ്ധതിയുണ്ട്.
ദി മിസ്ററി ആന്റ് ലൗവില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിഥി വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.
വിനയന്‍ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിനും മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിനും ശേഷമായിരിക്കും ഹോളിവുഡ് ചിത്രത്തിന്റെ പണിപ്പുരയില്‍ പ്രവേശിക്കുക.


Click it and Unblock the Notifications