ഉടയോന് ലയ നായിക

By Staff

ഉടയോന് ലയ നായിക
മാര്‍ച്ച് 25, 2005

ഭദ്രന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഉടയോനില്‍ തെലുങ്ക് നടി ലയ നായികയാവും. ലയയുടെ മൂന്നാമത്തെ മലയാളചിത്രമാണിത്.

മാര്‍ച്ച് 18ന് റിലീസ് ചെയ്ത തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചാണ് ലയ മലയാളത്തിലെത്തിയത്. ചിത്രീകരണം നടന്നുവരുന്ന ജയറാം ചിത്രം ആലീസ് ഇന്‍ വണ്ടര്‍ലാന്റ് ആണ് ലയയുടെ രണ്ടാമത്തെ മലയാള ചിത്രം. മമ്മൂട്ടിയുടെയും ജയറാമിന്റെയും നായികയായതിന് ശേഷമാണ് മോഹന്‍ലാലിനൊപ്പം ലയ അഭിനയിക്കുന്നത്.

തെലുങ്കില്‍ തുടര്‍ച്ചയായി മൂന്നുതവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരമാണ് ലയ. 1999ലും 2000ലും 2001ലുമായിരുന്നു ലയ അവാര്‍ഡിന് അര്‍ഹയായത്. നേരത്തെ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്താന്‍ അവസരം ലഭിച്ചിരുന്നതാണെങ്കിലും തെലുങ്കിലെ തിരക്ക് കാരണം ലയയുടെ മലയാളത്തിലെ അരങ്ങേറ്റം പിന്നെയും വര്‍ഷങ്ങള്‍ നീളുകയായിരുന്നു.

മമ്മൂട്ടിക്കും ജയറാമിനും പിന്നാലെ മോഹന്‍ലാലിന്റെയും നായികയാവാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ലയ ഇപ്പോള്‍. മോഹന്‍ലാല്‍ ശൂരനാട് കുഞ്ഞ്, ശൂരനാട് പാപ്പോയി എന്നീ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉടയോന്‍.

ജഗതി ശ്രീകുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മനോജ് കെ. ജയന്‍, കലാഭവന്‍ മണി, ഇന്നസെന്റ്, ഷമ്മി തിലകന്‍, ഭീമന്‍ രഘു, സിദ്ദിക്ക്, സാദിക്ക്, മോഹന്‍ജോസ് തുടങ്ങിയവരും വേഷമിടുന്നു.

സംവിധായകന്‍ ഭദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, അറുമുഖം വെങ്കിടങ്ങ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X