ബാബു ആന്റണിയുടെ തിരിച്ചുവരവ്
ബാബു ആന്റണിയുടെ തിരിച്ചുവരവ്
മാര്‍ച്ച് 25, 2006
ഒരു ഇടവേളക്കു ശേഷം ബാബു ആന്റണി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇടക്കാലത്ത് മലയാളത്തില്‍ ചിത്രങ്ങളൊന്നുമില്ലാതിരുന്ന ബാബു ആന്റണി ഇപ്പോള്‍ അഭിനയിക്കുന്നത് മൂന്ന് ചിത്രങ്ങളിലാണ്.
മമ്മൂട്ടിയുടെ ബ്ലാക്കില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചുവരവ് നടത്തിയ ബാബു ആന്റണിക്ക് ഉടന്‍ പുതിയ അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയാണ്. ഹൈവേ പോലീസ്, കെ.കെ.റോഡ്, പതാക എന്നീ ചിത്രങ്ങളിലാണ് ബാബു ആന്റണി ഇപ്പോള്‍ അഭിനയിക്കുന്നത്.
കെ.കെ.റോഡ് എന്ന ചിത്രത്തില്‍ നായകവേഷമാണ് ബാബു ആന്റണിക്ക് ലഭിച്ചിരിക്കുന്നത്. ഹൈവേ പൊലീസില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കെ.മധു സംവിധാനം ചെയ്യുന്ന പതാകയാണ് ബാബു ആന്റണിയുടെ മറ്റൊരു ചിത്രം. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications