ദിലീപും സത്യനും ഒന്നിക്കുന്നു

By Staff

ദിലീപും സത്യനും ഒന്നിക്കുന്നു
മാര്‍ച്ച് 25, 2006

മലയാളത്തിലെ മിക്കവാറും എല്ലാ പ്രഗത്ഭ സംവിധായകരുടെയും ചിത്രങ്ങളില്‍ ദിലീപ് നായകനായിട്ടുണ്ട്. ജോഷിയെ പോലുള്ള സംവിധായകരുടെ ചിത്രങ്ങളിലൂടെ തന്റെ ഇമേജില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന്‍ മയമുള്ള വേഷങ്ങള്‍ ചെയ്യാനും ദിലീപിന് കഴിഞ്ഞു. എന്നാല്‍ തന്റെ അയലത്തെ പയ്യന്‍ ഇമേജിന് ഏറ്റവുമിണങ്ങുന്ന ചിത്രങ്ങള്‍ ഒരുക്കാനാവുന്ന സംവിധായകന്റെ ചിത്രത്തില്‍ ദിലീപ് ഇതുവരെ നായകനായിട്ടില്ല.

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നായകനാവുകയെന്നത് ദിലീപിന്റെ ഏറെ കാലമായുള്ള ആഗ്രഹമാണ്. സത്യന്റെ തൂവല്‍കൊട്ടാരത്തില്‍ നായകനായ ജയറാമിന്റെ അനുജനായി ദിലീപ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സത്യന്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ ദിലീപിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഏതായാലും ദിലീപിന്റെ സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

മോഹന്‍ലാല്‍ ചിത്രം രസതന്ത്രത്തിനു ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നായകനാവുന്നത്. മീരാ ജാസ്മിന്‍ ഈ ചിത്രത്തില്‍ നായികയായേക്കും. സത്യന്റെ രസതന്ത്രത്തിലും അച്ചുവിന്റെ അമ്മയിലും മീരയായിരുന്നു നായിക.

ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഈ പറക്കും തളികയുടെ നിര്‍മാതാവ് എം.എം.ഹസ്സനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ദിലീപിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രമായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X