സൂസന്നയ്ക്ക് പത്മരാജന്‍ പുരസ്കാരം
സൂസന്നയ്ക്ക് പത്മരാജന്‍ പുരസ്കാരം
മാര്‍ച്ച് 26, 2001
തിരുവനന്തപുരം: ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത യ്ക്ക് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. സംവിധായകന് 20,000 രൂപയും ഫലകവും, തിരക്കഥാകൃത്തിന് 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. യുടെ തിരക്കഥയും ടി.വി. ചന്ദ്രന്റേതു തന്നെയാണ്.
ചെറുകഥയ്ക്കുള്ള അവാര്‍ഡ് അഷിതയ്ക്കാണ്യ. തഥാഗത എന്ന ചെറുകഥയാണ് അഷിതയെ പുരസ്കാരനത്തിനര്‍ഹയാക്കിയത്. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
പ്രശസ്ത സംവിധായകന്‍ പി. പത്മരാജന്റെ സ്മരണയ്ക്കായി രൂപീകരിച്ച മെമ്മോറിയല്‍ ട്രസ്റ് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡുകള്‍. പത്മരാജന്റെ ജന്മദിനമായ മെയ് 23 ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും.
മെമ്മോറിയല്‍ ട്രസ്റ് സെക്രട്ടറി ബാബു പ്രസാദ്, അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശ്യമപ്രസാദ് എന്നിവര്‍ മാര്‍ച്ച് 26 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.


Click it and Unblock the Notifications