ഷാജി എന്‍. കരുണ്‍ ഇസ്താന്‍ബുള്‍ ചലച്ചിത്രോത്സവ ജൂറിയില്‍
ഷാജി എന്‍. കരുണ്‍ ഇസ്താന്‍ബുള്‍ ചലച്ചിത്രോത്സവ ജൂറിയില്‍
മാര്‍ച്ച് 26, 2001
തിരുവനന്തപുരം: മലയാള സംവിധായകന്‍ ഷാജി എന്‍. കരുണ്‍ 20ാമത് അന്താരാഷ്ട്ര ഇസ്താന്‍ബുള്‍ ചലച്ചിത്രോത്സവ ജൂറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ട്യുലിപ് അവാര്‍ഡ് നിര്‍ണയിക്കുകയാണ് ജൂറിയുടെ ചുമതല.
ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ 29 വരെ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബുളിലാണ് ചലച്ചിത്രോത്സവം നടക്കുക. 80ഓളം ചിത്രങ്ങള്‍ ചലച്ചിത്രോത്സവത്തിനെത്തുന്നുണ്ട്. 12 ചിത്രങ്ങളാണ് മത്സര ഇനത്തിലുള്ളത്.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വാനപ്രസ്ഥത്തിനായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ഗോള്‍ഡന്‍ ട്യുലിപ് അവാര്‍ഡ്.


Click it and Unblock the Notifications