സിനിമാ പ്രതിസന്ധി: ചര്‍ച്ച വെള്ളിയാഴ്ച
തിരുവനന്തപുരം: സിനിമാ താരങ്ങളും നിര്‍മാതാക്കളും തമ്മിലുള്ള വടംവലിയെ തുടര്‍ന്നുണ്ടായ സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ മാര്‍ച്ച് 26 വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും.
ഗസ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാരായ ജി. കാര്‍ത്തികേയനും എം. എം. ഹസ്സനും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ഫിലിം ചേംബര്‍ പ്രതിനിധികളുമായാി മന്ത്രിമാര്‍ ആദ്യം ചര്‍ച്ച നടത്തും. പിന്നീട് അമ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തും.
പ്രശ്നം പരിഹരിക്കുന്നതില്‍ ഇടപെടാമെന്ന് സര്‍ക്കാര്‍ തലത്തില്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് നിര്‍മാതാക്കളും സിനിമാതാരങ്ങളും തര്‍ക്കം തത്കാലത്തേക്ക് മാറ്റിവച്ച് നിര്‍ത്തിവച്ചിരുന്ന സിനിമാ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.


Click it and Unblock the Notifications











