»   » ചേംബറുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം

ചേംബറുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം

Posted By: Super
Subscribe to Filmibeat Malayalam

തിരുവനന്തപുരം: സിനിമാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി മന്ത്രിമാരായ ജി. കാര്‍ത്തികേയനും എം. എം. ഹസ്സനും ഫിലിം ചേംബര്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രശ്നപരിഹാരശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി ചര്‍ച്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജി. കാര്‍ത്തികേയനും എം. എം. ഹസ്സനും പറഞ്ഞു.

സര്‍ക്കാരിന് ഈ പ്രശ്നത്തില്‍ പ്രത്യേകിച്ചൊരു നിലപാടില്ലെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുക മാത്രമാണ് ചെയ്തതെന്നും കാര്‍ത്തികേയനും ഹസ്സനും പറഞ്ഞു. അമ്മ എന്ന സംഘടനയേയും ഫിലിം ചേമ്പര്‍ ഭാരവാഹികളേയും ഒരേ മേശയ്ക്ക് ചുറ്റും കൊണ്ടുവരാനുള്ള മന്ത്രിമാരുടെ ശ്രമം പരാജയപ്പെട്ടതാണ് ഈ തീരുമാനത്തിന് കാരണം.

മാര്‍ച്ച് 26 വെള്ളിയാഴ്ച ഗസ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.

Read more about: amma film chamber

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X