ഉദിത ഗോസ്വാമി മലയാളത്തില്‍

By Staff

ഉദിത ഗോസ്വാമി മലയാളത്തില്‍
മാര്‍ച്ച് 26, 2004

പൂജാഭട്ട് സംവിധാനം ചെയ്ത പാപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ബോളിവുഡ് നടി ഉദിത ഗോസ്വാമി മലയാളത്തിലെത്തുന്നു. ഗ്ലാമര്‍താരമായ ഉദിത ഗോസ്വാമി രാജേഷ് സംവിധാനം ചെയ്യുന്ന രാഖി എന്ന മലയാളചിത്രത്തിലാണ് അഭിനയിക്കുന്നത്.

ജോണ്‍ എബ്രഹാമിന്റെ നായികയായാണ് പാപ് എന്ന ചിത്രത്തില്‍ ഉദിത ഗോസ്വാമി വേഷമിട്ടത്. പാപ് ഉദിതയുടെ ആദ്യചിത്രമായിരുന്നു. ചിത്രത്തിലെ കായ എന്ന കഥാപാത്രം ഉദിതക്ക് കൈയടി നേടിക്കൊടുത്തു.

പാപ് പോലെ തീവ്രമായ സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുന്ന ഒരു പ്രമേയമാണ് രാഖിയുടേതും. സൗമ്യം എന്ന ആദ്യചിത്രത്തിന് ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രണയത്തിന്റെയും പകയുടെയും പശ്ചാത്തലത്തില്‍ കത്തുന്ന യൗവനത്തിന്റെ കഥ പറയുന്നു.

ഹിന്ദിയിലെ സംഗീത സംവിധായകന്‍ പ്രീതം ചക്രവര്‍ത്തി ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപിനുണ്ട്.

പുതുമുഖമായ ഗോപീകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. നെടുമുടി വേണു, നാസര്‍, കൊച്ചിന്‍ ഹനീഫ, വിജയരാഘവന്‍, സലിംകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശ്രീവിദ്യ, കല്പന തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ബിജു മച്ചാടാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. തങ്കമണി ഫിലിംസിന്റെ ബാനറില്‍ ശ്രീശരന്‍ അടിയാട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X