twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവരുടെ തിളക്കം അന്യഭാഷകളില്‍

    By Staff
    |

    അവരുടെ തിളക്കം അന്യഭാഷകളില്‍
    മാര്‍ച്ച് 26, 2004

    ചില നടിമാരുടെ കാര്യത്തില്‍ മാതൃഭാഷ വലിയ ഗുണമൊന്നും ചെയ്യാറില്ല. എന്നാല്‍ മാതൃഭാഷയിലെ അരങ്ങേറ്റം മറ്റ് ഭാഷകളിലേക്കുള്ള പ്രവേശനത്തിന് തുണയാവുമെന്ന് മാത്രം. അന്യഭാഷകള്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. രേണുകാ മേനോന്റെയും ഗോപികയുടെയും കാര്യത്തില്‍ അതെത്രയോ ശരി.

    കമലിന്റെ നമ്മളിലൂടെ അരങ്ങേറ്റം കുറിച്ച രേണുകാ മേനോന് കിട്ടിയത് നല്ല തുടക്കമാണെങ്കിലും മലയാളം ഈ നടിയെ അത്ര കണ്ട് സ്വീകരിക്കാന്‍ തയ്യാറായില്ല. നമ്മളിലെ നായികയായി തുടങ്ങിയ രേണുകാ മേനോന്‍ പിന്നീട് അഭിനയിച്ചത് വിനയന്റെ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലാണ്. അതിന് ശേഷം അവസരം ലഭിച്ചത് തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡം എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ മാത്രം. നേരത്തെ അഭിനയിച്ച മായാമോഹിതചന്ദ്രന്‍ എന്ന ചിത്രം പെട്ടിയില്‍ കിടക്കുകയും ചെയ്യുന്നു.

    എന്നാല്‍ അന്യഭാഷകളില്‍ നടിക്ക് ഒന്നിനുപിന്നെ ഒന്നായാണ് രേണുകക്ക് അവസരം ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കില്‍ രേണുക അഭിനയിച്ച ആദ്യചിത്രം ആനന്ദം ആനന്ദമായേ സൂപ്പര്‍ ഹിറ്റായി. അതോടെ ആരംഭം എന്ന തെലുങ്ക് ചിത്രത്തില്‍ നായികയാന്‍ അവസരം ലഭിച്ചു.

    ഇപ്പോഴിതാ ദേവദാസ് എന്ന ചിത്രത്തില്‍ നായികയാവാനുള്ള അവസരം രേണുകയെ തേടിയെത്തിയിരിക്കുന്നു. ഹിന്ദിയിലെ ദേവദാസിന്റെ റീമേക്കായ ഈ ചിത്രത്തില്‍ ഐശ്വര്യാറായി അവതരിപ്പിച്ച കഥാപാത്രമായാണ് രേണുക അഭിനയിക്കുന്നത്.

    സൂപ്പര്‍വിജയമായ ഫോര്‍ ദി പീപ്പിളിലെ നായിക ഗോപികയുടെ കാര്യത്തിലും മലയാളം തുണയായില്ല. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തില്‍ നായികയായി തുടങ്ങിയ ഗോപിക ഫോര്‍ ദി പീപ്പിളിന്റെ വിജയത്തോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും മലയാളത്തില്‍ നിന്ന് പുതിയ അവസരങ്ങളൊന്നും ഗോപികയെ തേടിയെത്തിയിട്ടില്ല.

    അതേ സമയം അന്യഭാഷകള്‍ ഗോപികയെ ഇരുകെയും നീട്ടി സ്വീകരിച്ചിരിക്കുന്നു. സൂപ്പര്‍ഹിറ്റായ ചേരന്റെ ഓട്ടോഗ്രാഫില്‍ നായികയായി അഭിനയിച്ചതോടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി തീര്‍ന്നിരിക്കുകയാണ് ഈ നടി. തമിഴിനൊപ്പം തെലുങ്കില്‍ നിന്നും കന്നഡത്തില്‍ നിന്നും ഈ നടിയെ അവസരങ്ങള്‍ തേടിയെത്തുന്നു.

    രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഗോപിക കരാറായി കഴിഞ്ഞു. രണ്ടും തമിഴ് ചിത്രങ്ങളുടെ റീമേക്കാണ്. ഗോപിക തന്നെ അഭിനയിച്ച ഓട്ടോഗ്രാഫിന്റെ റീമേക്കാണ് ഒന്ന്. അഴകി എന്ന ചിത്രത്തിന്റെ റീമേക്കാണ് മറ്റേത്.

    കനസിന ലോക എന്ന ചിത്രത്തിലൂടെയാണ് ഗോപിക കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

    മലയാളത്തിലേതിനേക്കാള്‍ നേട്ടം അന്യഭാഷകളിലുണ്ടാക്കാനായ നടിമാരില്‍ അഭിരാമിയും കാവേരിയും ചിപ്പിയും പെടും. മലയാളത്തില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതായപ്പോള്‍ അന്യഭാഷകളില്‍ സ്വീകരിക്കപ്പെട്ട അഭിരാമിയുടെ വളര്‍ച്ചയുടെ ഗ്രാഫ് കമലഹാസന്റെ വിരുമാണ്ടി വരെയെത്തിനില്‍ക്കുന്നു. കന്നഡയിലും തെലുങ്കിലും ഈ നടിക്ക് തിരക്കാണ്. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോഴാണ് കാവേരിയെയും ചിപ്പിയെയും കന്നഡ-തെലുങ്ക് സിനിമ സ്വീകരിച്ചത്. ഇരുവരും അവിടെ ഒന്നാംനിര താരമായി ഉയരുകയും ചെയ്തു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X