മനോജ് കെ. ജയന്‍ നായകനാവുന്ന ചായം

By Staff

മനോജ് കെ. ജയന്‍ നായകനാവുന്ന ചായം
മാര്‍ച്ച് 27, 2003

ഏറെ കാലത്തിന് ശേഷം മനോജ് കെ. ജയന്‍ നായകവേഷത്തിലെത്തുന്നു. ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചായം എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

ഒരു സാധാരണക്കാരന്റെ വേഷത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം മനോജ് കെ. ജയന്‍ പ്രത്യക്ഷപ്പെടുകയാണ്. ഏറെ അന്തര്‍സംഘര്‍ഷങ്ങളനുഭവിക്കുന്ന മാധവന്‍ എന്ന കടത്തുകാരനായാണ് മനോജ് കെ. ജയന്‍ അഭിനയിയ്ക്കുന്നത്.

മാധവന്റെ ഭാര്യ ഗൗരിയായി പുതുമുഖം ഷാനുബാബു അഭിനയിക്കുന്നു. സീരിയലുകളിലൂടെ ശ്രദ്ധേയനായ ജോയ് ചെമ്മാച്ചേല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

ടി. എസ്. രാജു, കോട്ടയം പുരുഷന്‍, രാഹുല്‍ രാജീവ്, കോഴിക്കോട് ശാന്താദേവി, രഞ്ജിനി പ്രിയദര്‍ശിനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X