twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്ര നിര്‍മ്മാണം തത്ക്കാലം തുടരും

    By Staff
    |

    ചലച്ചിത്ര നിര്‍മ്മാണം തത്ക്കാലം തുടരും
    മാര്‍ച്ച് 27, 2004

    തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും അത് ഇപ്പോള്‍ ചലച്ചിത്ര വ്യവസായത്തെ കാര്യമായി ബാധിയ്ക്കില്ല.

    തടസമില്ലാതെ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് അമ്മയുടേയും ഫിലിം ചേമ്പറിന്റേയും തീരുമാനം.

    ഷൂട്ടിങ്ങും ഡബിങ്ങുമായി ജോലിതുടരുമെന്ന് അമ്മ യും പുതിയ ചിത്രങ്ങളുടെ രജിസ്ട്രേഷനെത്തുന്നവര്‍ക്ക് ഉടന്‍ നിര്‍മ്മാണാനുമതി നല്‍കാന്‍ ഫിലിം ചേംബറും തീരുമാനിച്ചിട്ടുണ്ട്.

    തല്കാലം പ്രശ്നങ്ങള്‍ അടങ്ങിയെങ്കിലും ഏപ്രില്‍ 28ന് ദുബായില്‍ നടക്കുന്ന മോഹന്‍ലാല്‍ ഷോയോടെ വീണ്ടും ശീതസമരം തുടങ്ങിയേയ്ക്കും. എന്തായാലും ഈ ഷൊയില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്‍മാറിയാല്‍ ഷോയുടെ സംഘാടകര്‍ ജയിലില്‍ കിടക്കേണ്ടിവരും-ലാല്‍ പറഞ്ഞു. ഷോ തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായാല്‍ അതിനെതിരെ സര്‍ക്കാരിനെ സമീപിക്കാനാണ് മോഹന്‍ ലാല്‍ ആലോചിയ്ക്കുന്നത്.

    മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ജയറാം, ജഗദീഷ്, വിനീത്, ഷീല, നവ്യനായര്‍, രംഭ, ഗീതു മോഹന്‍ദാസ്, വസുന്ധരാദാസ് തുടങ്ങിയവരടങ്ങുന്ന വന്‍ സംഘമാണ് ദുബായ്ഷോയില്‍ പങ്കെടുക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X