മുകേഷ് ഇനി ഉപനായകന്‍

By Staff

മുകേഷ് ഇനി ഉപനായകന്‍
മാര്‍ച്ച് 27, 2004

ഒട്ടേറെ വിജയചിത്രങ്ങളില്‍ നായകനായ മുകേഷ് ഉപനായക വേഷങ്ങളില്‍ ഒതുക്കപ്പെടുന്നു. മുകേഷിന്റെ ഒരു വര്‍ഷത്തിനിടയില്‍ റിലീസായ ചിത്രങ്ങളും ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങളും നായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലം അവസാനിച്ചുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.

മുകേഷ് അഭിനയിച്ച കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളൊന്നും അദ്ദേഹത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തില്ല. മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലറില്‍ മുകേഷ് ഉപനായക വേഷത്തിലാണ് അഭിനയിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായെങ്കിലും അതിന്റെ ക്രെഡിറ്റ് സ്വാഭാവികമായും നായകനായ മമ്മൂട്ടിക്കാണല്ലോ പോവുക.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളില്‍ മുകേഷിന് നായകവേഷമുണ്ടായിരുന്നു. സഹോദരന്‍ സഹദേവന്‍, വസന്തമാളിക എന്നീ ചിത്രങ്ങള്‍. ഇവരണ്ടും വളരെ മുമ്പു തന്നെ പൂര്‍ത്തിയാക്കിയിരുന്ന ചിത്രങ്ങളാണ്. രണ്ട് ചിത്രങ്ങളും വന്‍പരാജയമാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റിലീസായ അമ്മക്കിളിക്കൂട്, തില്ലാന തില്ലാന എന്നീ ചിത്രങ്ങളില്‍ മുകേഷിന് അതിഥിവേഷമായിരുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തില്‍ മുകേഷ് വീണ്ടും ഉപനായകനായാണ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി നായകനായ ഈ ചിത്രം ക്രോണിക് ബാച്ചിലര്‍ പോലെ സൂപ്പര്‍ഹിറ്റായി.

മുകേഷ് ഇപ്പോള്‍ അഭിനയിച്ചുവരുന്ന ഒരു ചിത്രം മോഹന്‍ലാല്‍ നായകനായ ഫാസില്‍ ചിത്രം വിസ്മയത്തുമ്പത്ത് ആണ്. ഇതില്‍ ഹരിശ്രീ അശോകനോടൊപ്പം നായകന്റെ കൂട്ടാളിയായി അഭിനയിക്കുക എന്നതാണ് മുകേഷിന്റെ ജോലി.

മുകേഷിന്റെ റിലീസാകാനാരിക്കുന്ന ഒരു ചിത്രം രാജേഷ് സംവിധാനം ചെയ്ത സൗമ്യം ആണ്. ഈ ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ആദ്യപകുതിയില്‍ പ്രത്യക്ഷപ്പെടുകയും ആദ്യപകുതി അവസാനിക്കുന്നതിന് മുന്നേ കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രമായാണ് മുകേഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ജൂനിയര്‍ സീനിയര്‍ എന്ന ചിത്രത്തില്‍ മുകേഷ് ഇരട്ടനായകരിലൊരാളായാണ് പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.

രഞ്ജിത്ത് ചിത്രമായ ഹലോയില്‍ ഉപനായകവേഷമാണ് മുകേഷിന്. ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മുകേഷിന് ഉപനായകവേഷം തന്നെ. ജയറാമാണ് ഈ ചിത്രത്തിലെ നായകന്‍.

പകല്‍പ്പൂരം പോലെ ശരാശരി വിജയമായ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചുപോന്നിരുന്ന മുകേഷിന്റെ കാലം അവസാനിച്ചുവെന്നാണ് ഈ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. വെള്ളിത്തിരയില്‍ ഉപനായകനായാണ് ഇനി അദ്ദേഹത്തിന്റെ ഊഴം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X