സന്ധ്യ വീണ്ടും മലയാളത്തില്‍
സന്ധ്യ വീണ്ടും മലയാളത്തില്‍
മാര്‍ച്ച് 27, 2006
തമഴില്‍ തിളങ്ങിനില്‍ക്കുന്ന മലയാളി നടി സന്ധ്യ വീണ്ടും മലയാളത്തിലെത്തുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ പ്രജാപതിയിലാണ് സന്ധ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആലീസ് ഇന്‍ വണ്ടര്‍ലാന്റ് ആണ് സന്ധ്യ ആദ്യമായി അഭിനയിച്ച മലയാള ചിത്രം. ഈ ചിത്രത്തില്‍ ആലീസ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് സന്ധ്യ അവതിപ്പിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത ആ ചിത്രം വിജയമായില്ല.
മലയാളത്തിലെ ആദ്യത്തെ ചിത്രത്തില്‍ ജയറാമിനോടൊപ്പമാണ് സന്ധ്യ അഭിനയിച്ചതെങ്കില്‍ രണ്ടാമത്തെ ചിത്രം മമ്മൂട്ടിയോടൊപ്പമാണ്. ചിത്രത്തില്‍ നായികാവേഷമല്ലെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് സന്ധ്യ അവതരിപ്പിക്കുന്നത്.
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രജാപതിയില്‍ അദിതി റാവുവാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ഗോപിച്ചെട്ടിപ്പാളയത്ത് ആരംഭിക്കും.


Click it and Unblock the Notifications