തുറുപ്പുഗുലാന്‍ ഏപ്രില്‍ ഏഴിനെത്തും
തുറുപ്പുഗുലാന്‍ ഏപ്രില്‍ ഏഴിനെത്തും
മാര്‍ച്ച് 27, 2006
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യചിത്രമെന്ന നിലയില്‍ തുറുപ്പുഗുലാന്‍ ഏപ്രില്‍ ഏഴിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ വിഷുചിത്രമായിരിക്കും ഇത്.
ജോണി ആന്റണി സംവിധാനം ചെയ്ത തുറുപ്പുഗുലാന്‍ മമ്മൂട്ടിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷം ചെയ്താണ് ഒരുക്കിയിരിക്കുന്നത്. സ്നേഹയാണ് ഈ ചിത്രത്തിലെ നായിക. ഇന്നസെന്റ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നേരത്തെ ഐ.വി.ശശിയുടെ ബല്‍റാം വേഴ്സസ് താരാദാസ് ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യചിത്രമെന്ന നിലയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചിത്രത്തിന്റെ ചില ഭാഗങ്ങളെ ചൊല്ലി മമ്മൂട്ടിയും ഐ.വി.ശശിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും ചിത്രത്തിലെ ചില ഭാഗങ്ങള്‍ മാറ്ററങ്ങളോടെ വീണ്ടും ചിത്രീകരിക്കുകയും ചെയ്തു. ഇതാണ് ചിത്രത്തിന്റെ റിലീസിംഗ് വൈകിച്ചത്. മെയില്‍ മാത്രമേ ഇനി ചിത്രം തിയേറ്ററുകളിലെത്തുകയുള്ളൂ.


Click it and Unblock the Notifications