നടി സുചിത്ര വിവാഹിതയായി
നടി സുചിത്ര വിവാഹിതയായി
മാര്‍ച്ച് 28, 2002
തിരുവനന്തപുരം: ചലച്ചിത്ര നടി സുചിത്ര വിവാഹിതയായി. അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കെ. മുരളീധരനുമായുള്ള വിവാഹം മാര്‍ച്ച് 27 ബുധനാഴ്ച ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നടന്നു.
ചടങ്ങില്‍ മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ സംബന്ധിച്ചു. താലിച്ചാര്‍ത്തല്‍ ചടങ്ങിന് ശേഷം ഇരുവരും ബുധനാഴ്ച തന്നെ അമേരിക്കയിലേക്ക് തിരിച്ചു.
നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് കടന്നുവന്നത്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications