രഞ്ജി പണിക്കര്‍ സംവിധായകനാവുന്നു
രഞ്ജി പണിക്കര്‍ സംവിധായകനാവുന്നു
മാര്‍ച്ച് 28, 2003
തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ സംവിധായകന്റെ വേഷമണിയുന്നു. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനാവുന്നത്.
രഞ്ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തിരക്കഥാരചനയില്‍ നിന്നും സംവിധാന ലോകത്തെത്തുന്ന രഞ്ജി പണിക്കര്‍ തന്റെ പതിവ് ശൈലിയിലുള്ള തട്ടുപൊളിപ്പന്‍ തിരക്കഥയാണോ മോഹന്‍ലാലിന് വേണ്ടി ഒരുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
രഞ്ജിത്തിന് പിന്നാലെ സംവിധാന രംഗത്തെത്തുന്ന തിരക്കഥാകൃത്താണ് രഞ്ജി പണിക്കര്‍. മോഹന്‍ലാലിന് വേണ്ടി വീരസാഹസികകഥകള്‍ മെനഞ്ഞ രഞ്ജിത്ത് രാവണപ്രഭു എന്ന അത്തരം ഒരു ചിത്രത്തിലൂടെയാണ് സംവിധാകനായത്. പിന്നീട് ആ ശൈലിയില്‍ മാറ്റം വരുത്തി.
പത്മരാജന്‍, എം. ടി. വാസുദേവന്‍നായര്‍, ലോഹിതദാസ് എന്നിവരെല്ലാം തിരക്കഥാകൃത്തായി തുടങ്ങി സിനിമാ സംവിധാനത്തിലെത്തിയവരാണ്. പ്രിയദര്‍ശനും ഫാസിലും ശ്രീനിവാസനും തിരക്കഥാ രചനയും സംവിധാനവും തുടക്കത്തിലേ ഒന്നിച്ച് കൈകാര്യം ചെയ്തിരുന്നവരാണ്. ഇവരുടെ കൂട്ടത്തിലേക്കാണ് രഞ്ജി പണിക്കര്‍ കടന്നുവരുന്നത്.
ഡോക്ടര്‍ പശുപതിയാണ് രഞ്ജി പണിക്കര്‍ ആദ്യം തിരക്കഥയെഴുതിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം മുഴുനീള തമാശയായിരുന്നു. പിന്നീട് തലസ്ഥാനത്തിലൂടെയാണ് ആക്ഷന്‍- രാഷ്ട്രീയ ചിത്രങ്ങളിലേക്ക് ഇരുവരും കൂടുമാറുന്നത്.
മോഹന്‍ലാല്‍ നായകനായ ഒരു ചിത്രത്തിന് മാത്രമേ രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ചിട്ടുള്ളൂ. മോഹന്‍ലാല്‍ അധോലോക നായകനായി പ്രത്യക്ഷപ്പെടുന്ന ജോഷി സംവിധാനം ചെയ്ത പ്രജ വലിയ വിജയമായിരുന്നില്ല.


Click it and Unblock the Notifications