നാട്ടുരാജാവിന് മുമ്പ് ബ്രാന്റ്
നാട്ടുരാജാവിന് മുമ്പ് ബ്രാന്റ്
മാര്‍ച്ച് 28, 2004
മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിന് മുമ്പ് ഷാജി കൈലാസ് മമ്മൂട്ടി ചിത്രമായ ബ്രാന്റിന്റെ പണിപ്പുരയിലേക്ക് തിരിയും.
ഷാജി കൈലാസ് ഉടന്‍ ചെയ്യാനിരുന്ന ചിത്രമാണ് നാട്ടുരാജാവ്. ഫിലിം ചേംബറിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ചിത്രത്തിന്റെ നിര്‍മാണജോലി ആരംഭിക്കുന്നതിന് അനുമതി തേടിയിരുന്നതാണ്. എന്നാല്‍ അമ്മ-ഫിലിം ചേംബര്‍ വടംവലിയെ തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിന് ഫിലിം ചേംബര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
മുകേഷും ശ്രീനിവാസനും അഭിനയിക്കുന്ന ഒരു ചിത്രത്തിനും ഫിലിം ചേംബര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. ഫിലിം ചേംബര്‍ നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതുകൊണ്ടാണ് ഈ ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ചതെന്നാണ് ഫിലിം ചേംബറിന്റെ ഭാഷ്യം.
നാട്ടുരാജാവിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങാന്‍ സാങ്കേതിക തടസങ്ങളുള്ളതുകൊണ്ട് മമ്മൂട്ടി ചിത്രമായ ബ്രാന്‍ഡ് ആദ്യം തുടങ്ങാന്‍ ഷാജി കൈലാസ് തീരുമാനിച്ചു. മെയ് ഒന്നിന് ബ്രാന്റിന്റെ ഷൂട്ടിംഗ് തുടങ്ങും.
താണ്ഡവത്തിന് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ബ്രാന്റ് രാഷ്ട്രീയപശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലറാണ്. മമ്മൂട്ടി പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ വേഷമിടുന്നത്.
കോണ്‍ഗ്രസിലെ വിവാദനായകനായ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഈ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നുവെന്ന സവിശേഷതയുണ്ട്. രാഷ്ട്രീയനേതാവായി തന്നെയാണ് ചിത്രത്തില്‍ ഉണ്ണിത്താന്‍ വേഷമിടുന്നത്. വിശ്വാഥന്‍തമ്പിയെന്ന കഥാപാത്രത്തെയാണ് ഉണ്ണിത്താന്‍ അവതരിപ്പിക്കുന്നത്.
എസ്. എന്‍. സ്വാമിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ദി ട്രൂത്ത് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ്-എസ്.എന്‍.സ്വാമി-മമ്മൂട്ടി ടീം ഒന്നിക്കുകയാണ് ബ്രാന്റിലൂടെ.


Click it and Unblock the Notifications