മികച്ച കളക്ഷനുമായി തൊമ്മനും മക്കളും
മികച്ച കളക്ഷനുമായി തൊമ്മനും മക്കളും
മാര്‍ച്ച് 28, 2005
മമ്മൂട്ടിയുടെ ഈസ്റര്‍ ചിത്രം തൊമ്മനും മക്കളും ആദ്യവാരങ്ങളില്‍ മികച്ച കളക്ഷന്‍ നേടി. മാര്‍ച്ച് 18ന് റിലീസ് ചെയ്ത ചിത്രം ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നേടിയ കളക്ഷന്‍ 97 ലക്ഷം രൂപയാണ്.
55 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും തിയേറ്ററുകളില്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നത്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം ഉദയനാണ് താരം 41 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരുന്നത്.
ഈസ്ററിനും ഒരാഴ്ച മുമ്പേ റിലീസ് ചെയ്ത തൊമ്മനും മക്കളും പുതിയ മറ്റു ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തതിന്റെ അനുകൂല കാലാവസ്ഥ ചൂഷണം ചെയ്യുകയാണെന്നാണ് ചിത്രത്തിന്റെ കളക്ഷന്‍ വ്യക്തമാക്കുന്നത്. ഈസ്ററിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ദിലീപ് ചിത്രം കൊച്ചിരാജാവിന്റെയും വിനയന്‍-പൃഥ്വിരാജ് ചിത്രം അത്ഭുതദ്വീപിന്റെയും റിലീസിംഗ് വിഷു സീസണിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ശരാശരി നിലവാരമുള്ള ചിത്രമാണെന്ന പ്രേക്ഷകാഭിപ്രായം തൊമ്മനും മക്കളും നേടിയെടുത്തിട്ടുണ്ട്. തമാശകളും ആക്ഷനുമായി ഒരുക്കിയിരിക്കുന്ന ഈ മസാല ചിത്രം സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











