പതാകയില്‍ നവ്യ
പതാകയില്‍ നവ്യ
മാര്‍ച്ച് 28, 2006
രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വീണ്ടും അഭിനയ മികവിന് അംഗീകാരമായതിന്റെ ആഹ്ലാദത്തിലാണ് നവ്യാ നായര്‍. അവാര്‍ഡ് നേട്ടത്തിനിടയിലും ഈ നടിക്ക് മലയാളത്തിലെ മുഖ്യധാര സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിരിക്കുകയാണ്.
തമിഴില്‍ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുന്ന നവ്യ മലയാളത്തിലെ മുന്‍നിര നടന്‍മാരുടെ ഒരു ചിത്രത്തില്‍ മാത്രമാണ് പങ്കാളിയായിട്ടുള്ളത്. സുരേഷ് ഗോപി നായകനാവുന്ന പതാകയില്‍ നവ്യയാണ് നായിക.
കെ.മധുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചതുരംഗം, നേരറിയാന്‍ സിബിഐ എന്നിവക്കു ശേഷം നവ്യ അഭിനയിക്കുന്ന കെ.മധു ചിത്രമാണിത്.
സുരേഷ് ഗോപിയെയും നവ്യാനായരെയും കൂടാതെ സായികുമാര്‍, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, വിജയകുമാര്‍, രാജന്‍ പി.ദേവ്, ജനാര്‍ദനന്‍, സുബൈര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
റോബിന്‍ തിരുമല കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചിത്രം മയൂരയുടെ ബാനറിലാണ് നിര്‍മിക്കുന്നത്.


Click it and Unblock the Notifications