മോഹന്‍ലാല്‍ നായകനാവുന്ന ഹലോ

By Staff

തമാശച്ചിത്രങ്ങളുടെ തമ്പുരാക്കന്മാരാണ് റാഫി മെക്കാര്‍ട്ടിന്‍. അവരുടെ ചിത്രത്തില്‍ നായകനാവുന്നത് മോഹന്‍ലാലാണെങ്കിലോ? ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നത് ഹലോ എന്ന ചിത്രത്തിലൂടെയാണ്.

ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹലോ. മലബാര്‍ ഗോള്‍ഡിന്റെ പരസ്യങ്ങളിലൂടെ സുപരിചിതയായ മോഡല്‍ പ്രിയ മാര്‍ട്ടിനാണ് നായിക. അത്യന്തം പുതുമയുളള പ്രമേയമാണ് ഹലോ കൈകാര്യം ചെയ്യുന്നത്.

മദ്യപിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന വക്കീലിന്റെ വേഷമാണ് ലാലിന്. പേര് അഡ്വ. ശിവരാമന്‍. സംഭവ ബഹുലമായ ഫ്ലാഷ് ബാക്കില്‍ നായകന്റെ മദ്യാസക്തിയുടെ കാരണം പ്രേക്ഷകര്‍ അറിയും.

സ്വഭാവം മാറ്റണമെന്ന് ശിവരാമന് ആഗ്രഹമുണ്ടെങ്കിലും നടക്കുന്നില്ല. മദ്യം കണ്ടാല്‍ കക്ഷി എല്ലാം മറക്കും. അങ്ങനെയുളള ശിവരാമനെത്തേടി ഒരു രാത്രി ഒരു ഫോണ്‍ കോള്‍ വരുന്നു. ശിവരാമന്‍ ഹലോ എന്നു മാത്രമേ പറയുന്നുളളൂ. പറഞ്ഞു പോയ ഒറ്റവാക്കില്‍ മാറിമറിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതമാണ്.

നര്‍മ്മവും സെന്റിമെന്റ്സും ആക്ഷനും ഇടകലര്‍ന്ന ഒരു മോഹന്‍ലാല്‍ ചിത്രം അടുത്തെങ്ങും തീയേറ്ററില്‍ എത്തിയിട്ടില്ല. ചിരിയുടെ പൂരമൊരുക്കാന്‍ ജഗതി ശ്രീകുമാറും സലിം കുമാറും ലാലിനൊപ്പമുണ്ട്.

ജഗദീഷ് കഥയെഴുതി കെ മധു സംവിധാനം ചെയ്ത അധിപന്‍ എന്ന ചിത്രത്തിലും മദ്യപിച്ച് കുഴപ്പങ്ങളില്‍ ചാടുന്ന വക്കീലിന്റെ വേഷമാണ് ലാല്‍ അവതരിച്ചത്. മദ്യലഹരിയില്‍ ദൂരദര്‍ശന്‍ ജീവനക്കാരനെ തന്തയ്ക്കു വിളിക്കുന്ന രംഗമൊക്കെ ഇപ്പോഴും ഓര്‍ക്കുന്ന പ്രേക്ഷകന്‍, ലാലിന്റെ അടുത്ത വെളളമടി വക്കീലിനെ കാത്തിരിക്കുകയാണ്.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രമാണ് ഹലോ. പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ജയറാം - പ്രേംകുമാര്‍ ചിത്രത്തിലൂടെ സംവിധാനത്തില്‍ ഹരിശ്രീ കുറിച്ച ഈ സംവിധായക ജോഡികള്‍ പഞ്ചാബി ഹൗസിലൂടെ സൂപ്പര്‍ സംവിധായകരുടെ നിലയിലേയ്ക്കുയര്‍ന്നു.

ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന മമ്മൂട്ടിയുടെ മായാവിയ്ക്കും തിരക്കഥയൊരുക്കിയത് റാഫി മെക്കാര്‍ട്ടിനാണ്. ജിതിന്‍ ആര്‍ട്ട്സിന്റെ ബാനറില്‍ ജോയി തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്, ഗാനങ്ങളൊരുക്കുന്നത് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും അലക്സ് പോളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X