twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എംടിയുടെ വാനപ്രസ്ഥം സിനിമയാകുന്നു

    By Super
    |

    ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായരുടെ വാനപ്രസ്ഥം എന്ന ചെറുകഥ സിനിമയാകുന്നു. തീര്‍ത്ഥാടനം എന്നാണ് ചിത്രത്തിന്റെ പേര്. എം.ടിയുടെ സഹസംവിധാനയകനായി ഏറെക്കാലം നിന്നിരുന്ന കണ്ണനാണ് വാനപ്രസ്ഥം സിനിമയാക്കുന്നത്.

    ജയറാമും സുഹാസിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമാണ് ചെറുകഥയിലെ കഥാതന്തു. ഈ കഥപാത്രങ്ങളെയാണ് ജയറാമും സുഹാസിനിയും അവതരിപ്പിക്കുന്നത്.

    ജയറാമിന് തീര്‍ത്ഥാടനത്തിലെ അധ്യാപകന്‍ ഒരു വെല്ലുവിളി തന്നെയായിരിക്കും. ജയറാമിന്റെ കഥാപാത്രം യുവാവായും വൃദ്ധനായും സിനിമയില്‍ പ്രത്യക്ഷപ്പെടേണ്ടതുണ്ട്. എം.ടിയുടെ ഈ കഥാപാത്രം ജയറാമിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായേക്കും.

    ഭാസന്റെ സംസ്കൃത നടാകം കര്‍ണഭാരം ടെലിവിഷനു വേണ്ടി സംവിധാനം ചെയ്തതിലൂടെ കണ്ണന്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എം.ടിയുടെ തന്നെ മറ്റൊരു കഥയായ കരിയിലകള്‍ മൂടിയ വഴിത്താരകള്‍ ഇതിനു മുമ്പ് കണ്ണന്‍ ടെലിഫിലിമാക്കുകയുണ്ടായി. തിരുനാവായ, പന്തിരുകുലത്തിന്റെ കര്‍മ്മഭൂമി തുടങ്ങിയ ഡോക്യുമെന്ററികളും കണ്ണന്റെ സൃഷ്ടികളാണ്.

    ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.

    ചെമ്പകശ്ശേരില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനവാരം മൂകാംബിക ക്ഷേത്രത്തിനടുത്തുള്ള കൊല്ലൂരിലും കുടജാദ്രിയിലുമായി നടക്കും.

    Read more about: mt vasudevan nair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X