twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വരുന്നു തമിഴ് സിനിമാ ചാനല്‍ - തമിഴ്തിരൈ

    By Staff
    |

    വരുന്നു തമിഴ് സിനിമാ ചാനല്‍ - തമിഴ്തിരൈ
    മാര്‍ച്ച് 29, 2003

    തമിഴ് ചലച്ചിത്ര നിര്‍മ്മാതാക്കളും കേബിള്‍ ടി വി നടത്തിപ്പുകാരും ചേര്‍ന്ന് ഒരു ചാനല്‍ തുടങ്ങാന്‍ തയ്യാറെടുക്കുന്നു. പുതിയ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാനാണ് ഈ പുതിയ ചാനല്‍. ഇത് വഴി ഇപ്പോള്‍ ചലച്ചിത്രത്തിന് ഒപ്പം പുറത്തിറങ്ങുന്ന വീഡിയൊ സി ഡി തരംഗത്തെ നേരിടാനാവുമെന്നാണ് അവര്‍ കരുതുന്നത്.

    ഇതിനെ ഒരു പേ ചാനലായി നടത്താനാണ് ഇവര്‍ ഉദ്ദേശിയ്ക്കുന്നത്. പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ. മുരളീധരനാണ് ഇത് വ്യക്തമാക്കിയത്.

    വ്യാജ വി സി ഡി കള്‍ പുറത്തിറങ്ങുന്നത് നിര്‍മ്മാതാക്കളെ വല്ലാതെ വിഷമത്തിലാക്കിയിരിയ്ക്കുകയാണ്. ഇത് ഉണ്ടാക്കി വിതരണം ചെയ്യുന്ന ശൃംഖല അതി ശക്തമായതുകൊണ്ട് അതിനെ നിയന്ത്രിയ്ക്കുക അത്ര എളുപ്പമല്ല. പലപ്പോഴും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ് ഈ വി സി ഡികള്‍ പുറത്തിറങ്ങുന്നത്. ഇതിനെ എതിര്‍ക്കാന്‍ ചാനലാണ് ഏറ്റവും എളുപ്പവഴിയെന്നാണ് നിര്‍മ്മാതാക്കള്‍ കണ്ടെത്തിയിരിയ്ക്കുന്നത്.

    ചാനല്‍ നിയന്ത്രിയ്ക്കാനായി 25 അംഗങ്ങളുള്ള ഒരു സമിതിയെ രൂപീകരിയ്ക്കാനാണ് സംഘടന ഉദ്ദേശിയ്ക്കുന്നത്. നിര്‍മ്മാതാക്കളായ പത്ത് പേരും സംവിധായകരായ പത്ത് പേരും ഈ സംഘത്തിലുണ്ടാവും. കേബിള്‍ ടി വി നടത്തിപ്പുകാരുടെ സംഘടനയില്‍ നിന്ന് ആഞ്ച് പേരും ഇതിലുണ്ടാവും.

    എന്നാല്‍ ഇതിനെതിരെ ചലച്ചിത്ര പ്രദര്‍ശകരുടെ സംഘടന അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ സംരംഭവുമായി സഹകരിയ്ക്കുകില്ലെന്നാണ് അവരുടെ നിലപാട്. ഈ രീതി വന്നാല്‍ തീയറ്ററുകളില്‍ സിനിമ കാണാനുള്ളആളുകളുടെ തിരക്ക് ഇനിയും കുറയും. അതാണ് ഇവരുടെ എതിര്‍പ്പിന് പിന്നിലെ കാരണം. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ നിര്‍മ്മാതാക്കളുമായി സഹകരിയ്ക്കുകില്ലെന്ന് എക്സിബിറ്റേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കാന്‍ സംഘടന ഏപ്രില്‍ ഒമ്പതിന് യോഗം ചേരുന്നുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X