നടി ബാബിലോണയെ വിവാഹം കഴിച്ച മലയാളി മുങ്ങി

By Staff

നടി ബാബിലോണയെ വിവാഹം കഴിച്ച മലയാളി മുങ്ങി
മാര്‍ച്ച് 29, 2004

പത്തനാപുരം: കസ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആണെന്ന് പറഞ്ഞ് തമിഴ് ചലച്ചിത്ര രംഗത്തെ നടി ബാബിലോണയെ വിവാഹം കഴിച്ച മലയാളി മുങ്ങി.

കല്യാണത്തിന് ശേഷം ബാബിലോണയുടെ ആഭരണവും പണവും ഈയാള്‍ കൈക്കലാക്കുകയും ചെയ്തു. ഈയാള്‍ക്ക് സ്വദേശമായ പത്തനംതിട്ടയില്‍ ഭാര്യയുണ്ട്.

പത്തനാപുരം കുറുമ്പകര സ്വദേശിയായ അര്‍ജുന്‍ദാസാണ് ബാബിലോണയെ കല്യാണം കഴിച്ചിരുന്നത്. ഈയാള്‍ രണ്ടാഴ്ച മുന്‍പ് സ്ഥലത്തുനിന്ന് മുങ്ങിയത്രേ. പത്തനാപുരത്തുള്ള ഭാര്യ വീട്ടില്‍ താമസിച്ചു വരുന്നതിനിടെ തമിഴ്നാട് പോലീസ് അര്‍ജുന്‍ദാസിനെ അന്വേഷിച്ച് എത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് ഇയാള്‍ മുങ്ങിയത്.

അഞ്ചുമാസം മുന്‍പാണ് ബാബിലോണയെ ഇയാള്‍ വിവാഹം കഴിച്ചത്. വിവാഹ ശേഷം 75 പവനോളം സ്വര്‍ണാഭരണങ്ങളും സ്വത്തും ഇയാള്‍ കൈക്കലാക്കിയത്രേ. എന്നാല്‍ വൈകാതെ തന്നെ താന്‍ കബളിപ്പിയ്ക്കപ്പെട്ടതായി ബാബിലോണയ്ക്ക് മനസിലായി. തുടര്‍ന്ന് വിവാഹ തട്ടിപ്പ് കാരനെക്കുറിച്ച് ബാബിലോണ പരാതിപ്പെട്ടു.

അര്‍ജുന്‍ദാസ് വിവാഹ തട്ടിപ്പ്കാരനാണെന്നറിഞ്ഞ ഉടനെ തന്നെ ബാബിലോണയുടെ സഹോദരന്മാര്‍ ഈയാളെ തട്ടിക്കൊണ്ട് പോയി വീട്ട് തടങ്കലിലാക്കി. പിന്നീട് പൊലീസ് ഇടപെട്ടാണ് ഈയാളെ രക്ഷിച്ചത്.

പിന്നീട് വിവാഹ മോചനത്തിനായി ബാബിലോണ കേസ് നല്‍കിയിരുന്നു. പണം തട്ടിപ്പ് സംബന്ധിച്ചും കേസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് പത്തനാപുരത്ത് അര്‍ജുന്‍ ദാസിനെ അന്വേഷിച്ച് വന്നത്.

ഈയാള്‍ ചലച്ചിത്ര മേഖലയില്‍ പല തട്ടിപ്പും നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പൊലീസ് സംശയിയ്ക്കുന്നത്. പലരില്‍ നിന്നും പണം തട്ടിയിട്ടുണ്ടത്രെ. കസ്റംസ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തിയാണ് പലരേയും ഈയാള്‍ പറ്റിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X