റിയാസ്ഖാന്‍ നായകനാവുന്ന ഹായ്
റിയാസ്ഖാന്‍ നായകനാവുന്ന ഹായ്
മാര്‍ച്ച് 29, 2004
ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ റിയാസ്ഖാന്‍ നായകനാവുന്ന ചിത്രമാണ് ഹായ്. കെ. ആര്‍. രാംദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ തിരക്കേറുന്ന റിയാസ്ഖാനെ ഇപ്പോള്‍ നായകവേഷങ്ങളും തേടിയെത്തുകയാണ്. ഐ. വി. ശശി സംവിധാനം ചെയ്ത സിംഫണി എന്ന ചിത്രത്തില്‍ ഇരട്ടനായകരില്‍ ഒരാളായി റിയാസ്ഖാന്‍ അഭിനയിച്ചിരുന്നു.
തമിഴ്നടി ഡെയ്സിയാണ് ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സലിം കുമാര്‍, ഇന്ദ്രന്‍സ്, കല്പന, പൂര്‍ണിമ എന്നീ താരങ്ങളോടൊപ്പം തമിഴ് താരങ്ങളായ മണിവര്‍ണനും കോവൈ സരളയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫാന്റം പൈലി എന്ന ചിത്രത്തിന് ശേഷം മണിവര്‍ണന്‍ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഹായ്.
വി. ആര്‍. ഗോപാലകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. ബി. ആര്‍. പ്രസാദിന്റെ വരികള്‍ക്ക് ബി. ജെ. പ്രകാശാണ് ഈണം പകരുന്നു. എ വണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications