സഹോദരങ്ങളായി പൃഥ്വിയും ഇന്ദ്രജിത്തും
സഹോദരങ്ങളായി പൃഥ്വിയും ഇന്ദ്രജിത്തും
മാര്‍ച്ച് 29, 2005
താരസഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും സഹോദരങ്ങളായി തന്നെ വേഷമിടുന്ന ചിത്രമാണ് മിന്നല്‍. നവാഗതനായ ബാലചന്ദ്രകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. വി. കെ. പ്രകാശിന്റെ ദി പൊലീസ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിക്കുന്നുണ്ട്.
ജഗതി ശ്രീകുമാര്‍, വിജയകുമാര്‍, കല്പന തുടങ്ങിയവരും മിന്നലില്‍ വേഷമിടുന്നു. എ. കെ. സാജനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. രവീന്ദ്രന്‍ സംഗീതം നല്‍കിയ ഒടുവിലത്തെ ചിത്രമാണ് മിന്നല്‍.
അനന്തിക പിക്ചേഴ്സിന്റെ ബാനറില്‍ ഡോ. എന്‍. ആര്‍. ഹരികുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം ജൂണ്‍ ആറിന് തുടങ്ങും. കൊച്ചി, പോണ്ടിച്ചേരി, യുഎസ്എ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.


Click it and Unblock the Notifications